snake

പാമ്പിനെക്കുറിച്ചുള്ല അറിവില്ലായ്മയാണ് പലപ്പോഴും നമ്മളിൽ ഭീതിയുണ്ടാക്കുന്നത്. പാമ്പ് നമ്മുടെ ശത്രുവല്ല, അറിയാതെയാണെങ്കിൽ പോലും അവരുടെ സുരക്ഷയ്ക്ക് നമ്മൾ ഭീഷണിയാകുമ്പോൾ സ്വയരക്ഷയ്ക്കായാണ് അവ നമ്മെ കടിക്കുന്നത്. അതിനാൽ പലപ്പോഴും പാമ്പ് കടിയേൽക്കുമ്പോൾ വിഷം പൂർണമായി നമ്മുടെ ശരീരത്തിലേയ്ക്ക് എത്തുന്നില്ല. ശരിയായ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകിക്കഴിഞ്ഞാൽ പാമ്പ് കടിയേറ്റയാളെ രക്ഷിക്കാൻ കഴിയുന്നതാണ്. ഒരിക്കലും പാമ്പ് കടിയേറ്റ വ്യക്തിയെ നടക്കാൻ അനുവദിക്കരുത്. ശരീരത്തിൽ ചലനം ഉണ്ടായിക്കഴിഞ്ഞാൽ വിഷം മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാനുള്ല സാദ്ധ്യത കൂടുതലാണ്. മുറിവിന് മുകളിൽ കെട്ടുന്നത് അപകടം കുറയ്ക്കുമോ, ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങളും പ്രഥമ ശുശ്രൂഷയും എന്തൊക്കെയാണ് തുടങ്ങിയവ അറിയാൻ വീഡിയോ കാണാം.