
ലക്ഷ്മി ദേവിയുടെ അനുഗ്രഹമാണ് പെൺകുട്ടികൾ എന്നാണ് വിശ്വാസം. അവർ വീട്ടിലേക്ക് ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അത്തരത്തിൽ മകളുടെ ആശീർവാദത്തോടെ ബിസിനസ് ആരംഭിക്കുന്ന ഒരു പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മകളുടെ കാൽ കുങ്കുമം കലക്കിയ വെള്ളത്തിൽ മുക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ശേഷം അവളെ എടുത്തുയർത്തി തന്റെ ട്രക്കുകളിൽ കാൽപ്പാട് പതിപ്പിക്കുകയാണ് ആ പിതാവ്. എല്ലാത്തിനും സാക്ഷിയായി ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ട്. 'പെൺകുട്ടികൾ അനുഗ്രഹമാണ്' എന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Betiya are blessings pic.twitter.com/m9VMpjVDEt
— हर्षा (@aapki_harsha) April 7, 2022