sdpi

പാലക്കാട്: എസ്.ഡി.പി.ഐ പ്രവർത്തകൻ സുബെെറിന്റെ കൊലപാതകത്തിൽ നാല് പേ‌ർ പൊലീസ് കസ്റ്റഡിയിൽ. കൊലപാതകം നടന്ന പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

സുബെെറിന്റെ സംസ്‌കാരം ഇന്ന് വെെകുന്നേരം നടക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സുബെെറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പാറയിലെ വീട്ടിലേയ്ക്ക് പോവുകയാണ്. വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷമാകും സംസ്‌കാരം.

കാറിലെത്തിയ സംഘമാണ് സുബെെറിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

24 മണിക്കൂറിനിടെ പാലക്കാടിനെ ഞെട്ടിച്ചുകൊണ്ട് രണ്ട് കൊലപാതകങ്ങളാണ് നടന്നത്. ആർ.എസ്‌.എസ് നേതാവിന്റെ കൊലയ്ക്ക് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് ഇന്ന് കൊല്ലപ്പെട്ടത്. മൂന്ന് ബെെക്കുകളിലായെത്തിയ അഞ്ചുപേരാണ് ആക്രമണം നടത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ കടയിൽ കയറിയാണ് ശ്രീനിവാസനെ അക്രമികൾ വെട്ടിയത്.