kk

ഒ​രു​ ​വീ​ട്ടി​ൽ​ ​കുറഞ്ഞത് ഒരു വളർത്തുമൃഗം. അ​ത് ​പൂ​ച്ച​യോ,​ ​നാ​യ​യോ,​ ​മു​യ​ലോ​ ​എ​ന്തു​മാ​യി​ക്കൊ​ള്ള​ട്ടെ.​ ​ഇതില്ലാ​ത്ത​ ​വീ​ടു​ക​ൾ​ ​ഇ​ന്ന് ​വ​ള​രെ​ ​കു​റ​വാ​ണ്.​ ​വീ​ട്ടി​ലെ​ ​ജോ​ലി​ക​ൾ,​ ​ഓ​ഫീ​സ് ​ജോ​ലികൾ ​ ​എല്ലാം​ ​ക​ഴി​‌​ഞ്ഞ് ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​ ​ഓ​മ​നി​ക്കാ​ൻ​ ​സ​മ​യം​ ​ക​ണ്ടെ​ത്തു​ന്നവരാണ് അധികവും.

മനുഷ്യനും മൃഗങ്ങളും ​ത​മ്മി​ലു​ള്ള​ ​ആ​ത്മ​ബ​ന്ധ​ത്തി​ന്റെ​ ​ക​ഥ​ക​ൾ​ ​ന​മ്മ​ൾ​ ​ഒ​രു​പാ​ട്​ ​കേ​ട്ടി​‌​ട്ടു​മു​ണ്ട്.​ ​മഹാമാരിയുടെ കാലത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സമയങ്ങളിൽ വളരെ കരുതലോടെ നമ്മൾ ​ ​മൃ​ഗ​ങ്ങ​ളെ​ ​പ​രി​പാ​ലി​ച്ച​തും​ ​യു​ക്രെ​യി​നി​ലെ​ ​യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​നാട്ടിലേക്ക് മടങ്ങിയ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​ത​ന്റെ​ ​അ​രു​മ​ ​മൃ​ഗ​ത്തെ​ ​തന്നോടൊപ്പം കൊണ്ടുവരാനെടുത്ത ​ത്യാ​ഗ​ത്തി​ന്റെ​ ​ക​ഥ​ക​ളും​ ​ന​മ്മ​ൾ​ ​ക​ണ്ട​റി​ഞ്ഞ​താ​ണ്. അങ്ങനെ മൃഗസ്നേഹികളായ മനുഷ്യരുടെ ഒരു പാട് കഥകൾ നമ്മുടെ ചുറ്റിലുമുണ്ട്.


മ​നു​ഷ്യ​ൻ​ ​പ​ക്ഷി​മൃ​ഗാ​ദി​ക​ളെ​ ​ഇ​ണ​ക്കി​ ​വ​ള​ർ​ത്താ​ൻ​ ​തു​ട​ങ്ങി​യി​ട്ട് ​ആ​യി​ര​ക്ക​ണ​ക്കി​ന് ​വ​ർ​ഷ​ങ്ങ​ളാ​യി.​ മനുഷ്യന് ​നാ​യ​യുമായുള്ള ​ ​സ​ഹ​വാ​സ​ത്തി​ന് ​ഏ​താ​ണ്ട് 15,000​ ​വ​ർ​ഷ​ത്തെ​യും​ ​പൂ​ച്ച​യു​മാ​യു​ള്ള​ ​ബ​ന്ധ​ത്തി​ന് 5000​ത്തില​ധി​കം​ ​വ​ർ​ഷ​ത്തെ​യും​ ​പാ​ര​മ്പ​ര്യ​മു​ണ്ടെന്ന് പറയപ്പെടുന്നു. ​ജീ​വ​നോ​പാ​ധി,​ ​വി​നോ​ദം,​ ​കൗ​തു​കം,​ ​വി​ജ്ഞാ​നം,​ ​കാ​വ​ൽ​ ​തു​ട​ങ്ങി​ ​വ്യ​ത്യ​സ്ത​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് ​മൃ​ഗ​പ​രി​പാ​ല​നം​ ​മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ത്.​​ ​നാ​യ,​ ​പൂ​ച്ച,​ ​ഗി​നി​പ്പ​ന്നി,​ ​ആ​മ, പശു, കോഴി, ആട്, മുയൽ, മീൻ,​ ​വി​വി​ധ​യി​നം​ ​പ​ക്ഷി​ക​ൾ​ ​എ​ന്നി​വ​ ​ഓ​മ​ന​മൃ​ഗ​ങ്ങ​ളു​ടെ​​ ​ഗ​ണ​ത്തി​ൽപ്പെടുന്നവയാണ്.

​വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ​ഓ​മ​ന​മൃ​ഗ​ങ്ങ​ളു​ടെ​ ​പ​രി​പാ​ല​ന​മെ​ന്ന​ത് ​കേ​വ​ലം​ ​വി​നോ​ദ​ത്തി​നും​ ​കൗ​തു​ക​ത്തി​നു​മ​പ്പു​റം​ ​സ്നേ​ഹ​ത്തി​ന്റെ​യും​ ​സാന്ത്വന​ത്തി​ന്റെ​യും​ ​പ്ര​തീ​ക​ങ്ങ​ൾ​ ​കൂ​ടി​യാ​ണ്.​ ​അ​ണു​കു​ടും​ബ​ങ്ങ​ളി​ലെ​ ​അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത​ ​ആ​ത്മ​മി​ത്ര​മാ​ണ് ​നായയും​ ​പൂ​ച്ച​യു​മൊ​ക്കെ.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​വ​യു​ടെ​ ​ആ​ഹാ​ര​-​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കും​ ​മു​ന്തി​യ​ ​പ​രി​ഗ​ണ​ന​യു​ണ്ട്.​ ​


അ​ത്ത​ര​മൊ​രു​ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ​ ​വെ​റ്റിന​റി​ ​ആ​ശു​പ​ത്രി​ക​ൾ​ ​പ്ര​സ​ക്ത​മാ​കു​ന്ന​ത്.​ ​ മ​നു​ഷ്യ​രി​ലെ​ന്ന​പോ​ലെ​ ​ഏ​ത് ​സ​മ​യ​ത്തും​ ​ചി​കി​ത്സ​യും​ ​പ​രി​ച​ര​ണ​വും​ ​ആ​വ​ശ്യ​മാ​കു​ന്ന​തു​കൊ​ണ്ട് ​സാ​ധാ​ര​ണ​ ​ആ​ശു​പ​ത്രി​ ​എ​ന്ന​തി​ന​പ്പു​റം​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ങ്ങ​ളോ​ടു​കൂ​ടി​യ മൾട്ടി​ ​സ്പെ​ഷ്യാ​ലി​റ്റി​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് ​കാ​ലം​ ​വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്.​ ​

ഇ​ത്ത​ര​മൊ​രു​ ​സാ​ഹ​ച​ര്യം​ ​വ​ള​രെ​മു​മ്പേ​ ​വി​ല​യി​രു​ത്തി​യാ​ണ് ​ഇ​ന്ത്യ​ൻ​ ​ആ​ർ​മി​യി​ൽ​ ​മേ​ജ​ർ​ ​ആ​യി​രു​ന്ന​ ​ഡോ.​അ​നീ​ഷ് ​ആ​ന്റ​ണി,​ ​എ​റ​ണാ​കു​ളം​ ​പെ​റ്റ് ​ഹോ​സ്പി​റ്റ​ൽ എന്ന​ ​പേ​രി​ൽ​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​മാ​ത്ര​മാ​യി​ ​ഒരു മ​ൾ​ട്ടി​സ്പെ​ഷ്യാ​ലി​റ്റി​ ​സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.​ 2012​ ​ൽ​ ​എ​ള​മ​ക്ക​ര​യി​ൽ​ ​തുടക്കമിട്ട് പിന്നീട് ആധുനിക സൗകര്യങ്ങളോടെ എറണാകുളം മാമംഗലത്തേക്ക് മാറി. ​ 24​ ​മ​ണി​ക്കൂ​റും​ ​സേ​വ​നം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ഒൻപത്​ ​ഡോ​ക്ട​ർ​മാ​രും​ ​ന​ഴ്സി​ങ്ങ്,​ ​ഗ്രൂ​മി​ങ്ങ് ​പ​രി​ശീ​ല​നം​ ​ലഭിച്ച​ 30​ ​ജീ​വ​ന​ക്കാ​രു​മു​ണ്ട്.​ ​സാ​ധാ​ര​ണ​രോ​ഗ​ങ്ങ​ൾ​ക്ക് ​ഒ.​പി​യും​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​ഐ.​പി​ ​യും​ ​ഐ.​സി.​യു​ ​ഉ​ൾ​പ്പെ​ടെ ​ആ​ധു​നി​ക​ ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.​


ഫു​ൾ​ ​ഫ്ല​‌​ഡ്‌ജ്‌ഡ് ​ഓ​പ്പ​റേ​ഷ​ൻ​ ​തിയേ​റ്റ​ർ,​ കംപ്യൂട്ടറൈസ്ഡ് ഓട്ടോമേറ്റഡ് ലബോറട്ടറി,​ ​മൈ​ക്രോ​ ​ബ​യോ​ള​ജി​ ​ലാ​ബ്,​ ​എ​ക്സ​റേ,​ ​അ​ൾ​ട്രാ​ ​സൗ​ണ്ട് ​സ്കാ​നിം​ഗ്,​ ​എക്കോ കാർഡിയോഗ്രഫി,​ ​കണ്ണുകൾക്ക് മാത്രമായുള്ള ഒ​പ്താ​ൽ​മോ​ള​ജി വിഭാഗം,​ ​ഓ​ർ​ത്തോ​പീ​ഡി​ക്,​ ​ഡെ​ർ​മ​റ്റോ​ള​ജി,​ ​ഗൈ​ന​ക്കോ​ള​ജി വിഭാഗങ്ങൾ എന്നിവ ആശുപത്രിയുടെ ഭാഗമായുണ്ട്. കൂടാതെ,​ ​അ​രു​മ​ക​ളെ​ ​അ​ണി​യി​ച്ചൊ​രു​ക്കാ​ൻ​ ​സു​സ​ജ്ജ​മാ​യ​ ​ഗ്രൂ​മി​ങ്ങ് ​പാർലർ ആ​ൻ​ഡ് ​സ്പാ എ​റ​ണാ​കു​ളം​ ​പെ​റ്റ് ​മ​ൾ​ട്ടി​സ്പെ​ഷ്യാ​ലി​റ്റി​ ​ആ​ശു​പ​ത്രി​യു​ടെ​ ​സ​വി​ശേ​ഷ​ത​കളിലൊന്നാണ്. ​

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ​ ​ചി​കി​ത്സ​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​മ​രു​ന്നു​ക​ളും​ ​ഒ​രു​കു​ട​ക്കീ​ഴി​ൽ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​വി​ശാ​ല​മാ​യ​ ​ഫാ​ർ​മ​സി,​ ​ക​ളി​പ്പാ​ട്ടം​ ​മു​ത​ൽ​ ​ഉ​ട​യാ​ട​ക​ളും​ ​പോ​ഷ​കാ​ഹാ​ര​വു​മു​ൾപ്പടെ​ ​വി​ശാ​ല​മാ​യ​ ​പെ​റ്റ് ​ഷോ​പ്പ്,​ ന്യൂ​ട്രീ​ഷ്യ​ൻ​സ് ​സ​പ്പോ​ർ​ട്ട്,​ ​രോ​ഗ​പ്ര​തി​രോ​ധ​ ​ചി​കി​ത്സ,​ ​ബോ​ർ​ഡി​ങ്ങ് ​തു​ട​ങ്ങി​യ​ ​അ​നു​ബ​ന്ധ​സേ​വ​ന​ങ്ങ​ളും​ ​ആ​ശു​പ​ത്രി​യി​ലു​ണ്ട്. നായക്കും​ ​പൂ​ച്ച​യ്ക്കു​മൊ​ക്കെ​ ​എ​ന്തി​നാ​ണ് ​ഇ​ത്ര​യേ​റെ​ ​ആ​ധുനി​ക​ ​ചി​കി​ത്സാ​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​എ​ന്ന് ​ചി​ന്തി​ക്കു​ന്ന​വ​ർ​ ​ഇ​ക്കാ​ല​ത്ത് ​വി​ര​ള​മാ​യി​രി​ക്കും.​ ​കാ​ര​ണം,​ ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മാ​യി​ ​കൂ​ടു​ത​ൽ​ ​ഇ​ട​പ​ഴ​കു​ന്ന​തു​കൊ​ണ്ടും ഒ​രു​ കു​ടും​ബാം​ഗ​മാ​യി​ കാ​ണു​ന്ന​തു​​കൊ​ണ്ടും​ ത​ന്നെ​ ​അ​വ​യു​ടെ​ ​ദൈ​നം​ദി​ന​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​മ​നു​ഷ്യ​ർ​ക്കും​ ​വേ​ദ​ന​യു​ള​വാ​ക്കു​ന്ന​താ​ണ്.


പ​ല​രോ​ഗ​ങ്ങ​ളും​ ​നാ​യ്ക്ക​ളി​ൽ​ ​മാ​ത്രം​ ​കാ​ണു​ന്ന​വ​യാ​ണെ​ങ്കി​ലും​ ​അ​തി​ൽ​ ​ചി​ല​ത് ​മ​നു​ഷ്യ​രി​ലേ​ക്കും​ ​പ​ട​ർ​ന്നു​പി​ടി​ക്കാ​റു​ണ്ട്.​ ​ഉദാഹരണത്തിന് പേവിഷബാധ. പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പി​ലൂ​ടെ​ ​മാ​ത്ര​മേ​ ​പേ​വി​ഷ​ബാ​ധ​ ​ത​ട​യാ​ൻ​ ​ക​ഴി​യൂ.​ ​നാ​യ്ക്ക​ൾ​ക്ക് ​വ​രു​ന്ന​ ​മ​റ്റു​ ​ര​ണ്ട് ​മാ​ര​ക​രോ​ഗ​ങ്ങ​ളാ​ണ് ​പാ​ർ​വൊ,​ ​ഡി​സ്റ്റം​ബ​ർ​ ​എ​ന്നി​വ.​ ​ഇ​വ​യ്ക്കും​ ​പൂച്ചകളിലെ മാരക രോഗങ്ങൾക്കും മറ്റും ഫ​ല​പ്ര​ദ​മാ​യ​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പ് ​നി​ല​വി​ലു​ണ്ട്.​ ​ഇ​വ​ ​കൂ​ടാ​തെ​ ​പ​ര​മ്പ​രാ​ഗ​ത​മാ​യി​ ​വ​രു​ന്ന​ ​രോ​ഗ​ങ്ങ​ളും​ ​കാ​ണാ​റു​ണ്ട്.​ ​കൂ​ടാ​തെ​ ​മ​നു​ഷ്യ​രി​ൽ​ ​കാ​ണ​പ്പെ​ടു​ന്ന​ത് ​പോ​ലെ​ ​ഹൃ​ദ്രോ​ഗം,​ ​വൃ​ക്ക​ ​രോ​ഗ​ങ്ങ​ൾ,​ ​കാ​ൻ​സ​ർ​ ​മു​ത​ലാ​യ​വ​യും​ ​വി​ര​ബാ​ധ,​ ​ത്വ​ക്ക് ​രോ​ഗ​ങ്ങ​ൾ,​ ​അ​ല​ർ​ജി​​ ​എ​ന്നി​വ​ ​നാ​യ്ക്ക​ളി​ലും​ ​മ​റ്റ് ​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലും​ ​കൂ​ടു​ത​ലാ​യി​ ​കാ​ണ​പ്പെ​ടാ​റു​ണ്ട്.​ ​

നാ​യ,​ ​പൂ​ച്ച​ ​എ​ന്നി​വ​യു​ടെ​ ​ബീ​ജ​സ​ങ്ക​ല​നം​ ​മു​ത​ൽ​ ​പ്ര​സ​വം​വ​രെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ആ​ധുനി​ക​ ​ചി​കി​ത്സ​യ്ക്ക് ​വ​ലി​യ​ ​പ്രാ​ധാ​ന്യ​മു​ണ്ട്.​ ​തു​ട​ർ​ച്ച​യാ​യ​ ​ഗ​ർ​ഭ​ധാ​ര​ണ​വും​ ​പ്ര​സ​വ​വും​ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയ പോലെ നായ്ക്കളുടെ വന്ധ്യത പരിഹരിക്കുന്നതിനുള്ള ചികിത്സയ്ക്കും ഇന്ന് വലിയ പ്രാധാന്യമുണ്ട്. അ​ത്ത​രം​ ​സേ​വ​ന​ങ്ങ​ളും​ ​എ​റ​ണാ​കു​ളം​ ​പെ​റ്റ് ​ഹോ​സ്പി​റ്റ​ലി​ൽ​ ​ല​ഭ്യ​മാ​ണ്.


​അരുമ മൃഗങ്ങളുടെ ​ ​പെ​രു​മാ​റ്റ​ത്തി​ൽ​ ​എ​ന്തെ​ങ്കി​ലും​ ​വ്യ​ത്യാ​സം​ ​ക​ണ്ടാ​ൽ​ ​അ​ത് ​ആ​രോ​ഗ്യ​ക്കു​റ​വി​ന്റെ​യോ അസുഖത്തിന്റെയോ ​സൂ​ച​ന​യാ​യി​ ​ക​രു​താം.​ ​ച​ർ​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന​ ​നി​റ​വ്യ​ത്യാ​സ​മോ​ ​രോ​മം​ ​പൊ​ഴി​യ​ലോ​ ​പലപ്പോഴും ആ​രോ​ഗ്യ​ക്കു​റ​വി​ന്റെ​ ​ല​ക്ഷ​ണ​ങ്ങളാ​ണ്.​ ​ക​ണ്ണു​ക​ൾ​ ​വിളറുക,​ ​വ​യ​റു​ ​വീ​ർ​ക്കു​ക,​ ​വേ​ച്ചു​പോ​കു​ക​ ​തു​ട​ങ്ങി​യ​ ​അ​വ​സ്ഥ​ക​ളു​ണ്ടെ​ങ്കി​ൽ​ ​ഗു​രു​ത​ര​ ​ആ​രോ​ഗ്യ​പ്ര​ശ്‌​ന​മു​ണ്ടെ​ന്ന്​ ​മ​ന​സി​ലാ​ക്കാം.​ ​അ​പ​ക​ട​മു​ണ്ടാ​വു​ക,​ ​വി​ഷ​ബാ​ധ​യേൽക്കു​ക,​ ​പൊ​ള്ള​ലേൽക്കു​ക​ ​എ​ന്നീ​ ​അത്യാഹിത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉടനടി വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. അ​തു​പോ​ലെ​ത​ന്നെ​ ​വി​ദേ​ശ​പ​ക്ഷി​ക​ൾ,​ ​ആ​മ,​ ​ഗി​നി​പ്പ​ന്നി,​ ​വെ​ള്ളെ​ലി​ ​എ​ന്നി​വ​യ്ക്കെ​ല്ലാം​ ​കൃ​ത്യ​മാ​യ​ ​ആ​രോ​ഗ്യ​പ​രി​പാ​ല​ന​വും​ ​ചി​കി​ത്സ​യും​ ​ആശുപത്രിയിൽ ലഭ്യമാണ്.


പാ​ലാ​രി​വ​ട്ടം​ ​മെ​യി​ൻ​ ​റോ​ഡി​ൽ​ ​മാ​മം​ഗ​ല​ത്ത് ​മെ​ട്രോ​പി​ല്ല​ർ​ 498​ന് ​അഭിമുഖമായാണ് ​എ​റ​ണാ​കു​ളം​ ​പെ​റ്റ് ​മ​ൾ​ട്ടി​സ്പെ​ഷ്യാ​ലി​റ്റി​ ​ആ​ശു​പ​ത്രി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​ആ​ർ​മി​യി​ൽ​ ​ഡോ​ഗ് സ്ക്വാ​ഡി​ൽ​ ​മേ​ജ​ർ​ ​ആ​യി​രു​ന്ന​ ​മൂ​വാ​റ്റു​പു​ഴ​ ​സ്വ​ദേ​ശി​ ​ഡോ.​അനീഷ് ആന്റണിയാ​ണ് ​ആ​ശു​പ​ത്രി​യു​ടെ​ ​ഡ​യ​റ​ക്ട​ർ.​ ​സൈന്യത്തിലെ ​സേ​വ​ന​ത്തി​ന് ​ശേ​ഷം​ ​സം​സ്ഥാ​ന​ ​മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പി​ലും അനീഷ്​ ​ജോ​ലി​ ​ചെ​യ്തി​ട്ടു​ണ്ട്.​ 2012​ ​ൽ​ ​തു​ട​ക്കമിട്ട് പിന്നീട് മൾട്ടി സ്‌പെഷ്യാലിറ്റി ആ​ശു​പ​ത്രിയായ എറണാകുളം പെറ്റ് ഹോസ്പിറ്റൽ ​ഇ​ന്ന് ​ഏ​റെ​ ​പ്ര​സി​ദ്ധ​മാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ഓ​മ​ന​മൃ​ഗ​ങ്ങ​ളു​ടെ​ ​വി​ദ​ഗ്ധ​ ​ചി​കി​ത്സ,​ ​പ​രി​ശീ​ല​നം,​ ​കൗ​ൺ​സ​ലിം​ഗ് ​തു​ട​ങ്ങി​യ​ ​സേ​വ​ന​ങ്ങ​ൾ​ക്ക് ​നി​ര​വ​ധി​ ​ആ​ളു​ക​ളാ​ണ് ​ദി​വ​സ​വും​ ​ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.​ ​‌​
ഡേ​ ​കെ​യ​ർ,​ ​ബോ​ർ​ഡിം​ഗ് ​ഉ​ൾ​പ്പെ​ടെയുള്ള ​ ​കൂ​ടു​ത​ൽ​ ​സേവനങ്ങൾ താമസിയാതെ ഉൾപ്പെടുത്തുമെന്ന് ഡോ.​ ​അ​നീ​ഷ് ​പ​റ​ഞ്ഞു.