fire

കോട്ടയം: മാതാപിതാക്കളോട് പിണങ്ങി പെട്രോളൊഴിച്ച് തീ കൊളുത്തിയ ഏഴാം ക്ളാസ് വിദ്യാർത്ഥി മരിച്ചു. പാമ്പാടി കുന്നേപ്പാലം അറയ്‌ക്കപറമ്പിൽ ശരത്-സുനിത ദമ്പതികളുടെ മകൻ മാധവ്.എസ് നായർ(12) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം.

80 ശതമാനം പൊള‌ളലേറ്റ മാധവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിൽ സൂക്ഷിച്ചിരുന്ന പെട്രോളാണ് മാധവ് ദേഹത്തൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.പാമ്പാടി ശ്രീഭദ്ര സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർത്ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.