kodiyeri

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ 24 മണിക്കൂറിനിടെ നടന്ന ഇരട്ടകൊലയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. പാലക്കാട് ജില്ലയെ കലാപഭൂമിയാക്കാൻ ആസൂത്രിത ശ്രമമാണെന്ന് കോടിയേരി ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർ തന്നെ പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്ന് കോടിയേരി പറഞ്ഞു.

ജില്ലയിൽ സമാധാനം വീണ്ടെടുക്കാൻ എൽഡി‌എഫ് മുൻകൈയെടുക്കുമെന്ന് കോടിയേരി അറിയിച്ചു. അതേസമയം ഇന്ന് ആർഎസ്‌എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആറ് പേർ പിടിയിലായി. മൂന്ന് പേർ കൊല നടത്തിയപ്പോൾ മൂന്നുപേർ വാഹനത്തിലിരുന്നു. പൊലീസിന് സംഭവിച്ചത് ഗുരുതര പാളിച്ചയെന്ന് ബിജെപി ആരോപിച്ചു. കൊലചെയ്യപ്പെട്ടത് നിരപരാധികളായ പാർട്ടി പ്രവർത്തകരാണെന്നും ബിജെപി പറഞ്ഞു.