astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ധനാഗമനത്തിന് അനുകൂലമായ സാഹചര്യങ്ങൾ, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനം, ശത്രു ജയം.

ഭരണി: സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്‌ധി, ധനലഭ്യത, ബുദ്ധിപരമായി കാര്യങ്ങൾ നിർവ്വഹിക്കും. ഉദേശിച്ച സംഗതികൾ നടപ്പിലാക്കാൻ സാധിക്കും.

കാർത്തിക: സ്ത്രീകൾക്ക് അംഗീകാരം, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ.

രോഹിണി: ധനചിലവ് അധികരിക്കും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക, ആരോഗ്യപരമായി കരുതൽ വേണം.

മകയിരം: കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകൂലമായ ഫലം കിട്ടില്ല, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, അന്യദേശവാസം അനുഭവിക്കേണ്ടി വരും.

തിരുവാതിര: പങ്ക് കച്ചവടത്തിൽ നഷ്ടം, ഭൂമി വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.

പുണർതം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃദ്ധി.
ബന്ധുക്കൾ ശത്രുക്കളാകും.

പൂയം: കലാമത്സരങ്ങളിൽ വിജയം, സുഖാനുഭവങ്ങൾ,സ്വന്തം തൊഴിൽ സ്ഥാപനത്തിൽ കൂടുതൽ മെച്ചപ്പെട്ട അവസരങ്ങൾ കിട്ടും.

ആയില്യം: സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, ബന്ധുജനങ്ങളെ കണ്ടുമുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും.

മകം: സ്വന്തം പ്രയത്‌നത്തിലൂടെ ഉയർച്ചയും പരോഗതിയും ഉണ്ടാകും, കാര്യങ്ങൾ അനുകൂലമാകും, ദാമ്പത്യ ജീവിതം സമാധാനപൂർണ്ണമാകും.

പൂരം: ചതി പ്രയോഗങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, ബന്ധുക്കൾ സഹായിക്കും, അംഗീകാരവും പ്രശസ്തിയും സമ്പാദിക്കും.

ഉത്രം: വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും, ബുദ്ധിമുട്ടുകൾക്ക് ആശ്വാസം. കാര്യങ്ങൾ ഉദ്ദേശിച്ച തരത്തിൽ മന്നോട്ടു നീക്കും, ആത്മവിശ്വാസം വർദ്ധിക്കും.

അത്തം: പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങൾ നേടിയെടുക്കും, പുതിയ ജീവിത മാർഗ്ഗങ്ങൾ കണ്ടെത്തും, വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും.

ചിത്തിര: മാതാപിതാക്കളെ സംരക്ഷിക്കും, ദൂരയാത്രകളിലൂടെ നേട്ടം, സന്താനങ്ങൾ മുഖേന സന്തോഷം, നൂതന തൊഴിൽ ലബ്ധി.

ചോതി : സാമ്പത്തിക നേട്ടം, പ്രയാസമെന്ന് തോന്നുന്നവ ലളിതമായി പരിഹരിക്കും. കാര്യങ്ങൾ നിഷ്പ്രയാസം സാദ്ധ്യമാകും, പുതിയ ഗൃഹം വാങ്ങും.

വിശാഖം: കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ജനപ്രീതിയും പ്രശംസയും നേടും, സുഹൃത്തുക്കളുമായി വിനോദ യാത്ര നടത്തും.

അനിഴം: ദുരിതങ്ങൾ, ബദ്ധപ്പാടുകൾ, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം.

കേട്ട: സ്ത്രീകളുമായി കലഹം, ധനമിടപാടുകളിൽ ജാഗ്രതപാലിക്കണം, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.

മൂലം: പലവിധ പ്രശ്‌നങ്ങളുണ്ടാകും, കർമമേഖലയിൽ അശ്രദ്ധയുണ്ടാരുത്, മാനസിക സംഘർഷം വർദ്ധിക്കും, ജാമ്യം നിൽക്കരുത്.

പൂരാടം: ദമ്പതികൾക്കിടയിൽ അഭിപ്രായ വ്യത്യാസം വളരും, സഹപ്രവർത്തകർ ചതിക്കാൻ സാദ്ധ്യത, പൊതുജനങ്ങളുമായി കലഹിക്കും.

ഉത്രാടം: മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങൾ, അവിചാരിതതടസങ്ങൾ. കർമ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും.

തിരുവോണം: ബുദ്ധിമുട്ടുകൾ, സഹോദരർ മുഖേന മനഃക്ലേശ വർദ്ധനയുണ്ടാകും, ആരോപണങ്ങൾ, ദാമ്പത്യജീവിതത്തിൽ ഭിന്നതകൾ.

അവിട്ടം: പുരോഗതി വന്നുചേരും, ജീവിതപങ്കാളിക്ക് ജോലിയിൽ ഉയർച്ച, വാക്‌സാമർത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും.

ചതയം: അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ബന്ധുക്കൾ ഒരുമിക്കും, മാനസികസംതൃപ്തി ലഭിക്കും, കുടുംബത്തിൽ ഐശ്വര്യം, കർമ്മരംഗത്ത് പുരോഗതി.

പൂരുരുട്ടാതി: ബിസിനസ്സിൽ നേട്ടം,അനുകൂലമായ വിവാഹ ബന്ധം കിട്ടും, നൂതന പദ്ധതികൾ നടപ്പാക്കും, ഭാവികരുപ്പിടിപ്പിക്കും,സ്ത്രീസുഖം ലഭിക്കും.

ഉത്രട്ടാതി: ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തീക കാര്യങ്ങളിൽ സമാധാനം, പ്രയത്‌നത്തിനു തക്ക പ്രതിഫലം കിട്ടും, ദാമ്പത്യസുഖം.വിദ്യാ വിജയം, വിദേശ വാസം ഗുണപ്രദം.

രേവതി: മനസ്സിൽ ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടന്നതിൽ അത്ഭുതപ്പെടും, അംഗീകാരവും ആദരവും ലഭിക്കും, സ്ത്രീകൾ മൂലം സുഖവും സമാധാനവും,ആഗ്രഹസാഫല്യം നേടും.