
ആലപ്പുഴ: കോൺഗ്രസ് പാർട്ടി അംഗത്വവിതരണത്തിനെത്തിയ പ്രാദേശിക നേതാവ് വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. ഹരിപ്പാട് ചിങ്ങോലി മണ്ഡലം സെക്രട്ടറിയായ ബിജു പുരുഷോത്തമനെതിരെയാണ് ഹരിപ്പാട് സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. പരാതിയിന്മേൽ കരീലകുളങ്ങര പൊലീസ് ബിജു പുരുഷോത്തമനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഉന്നത കോൺഗ്രസ് നേതാവിന്റെ അടുത്ത അനുയായിയായ വ്യക്തിയുടെ ഭാര്യയാണ് പരാതിക്കാരി. ജാമ്യം ലഭിക്കാത്ത വകുപ്പാണ് ബിജുവിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.