uae

ദുബായ് : യു.എ.ഇയിൽ സാമ്പത്തിക ഇടപാടുകൾക്ക് ഇനി മുതൽ എമിറേ​റ്റ്സ് ഐഡി കാർഡ് ഉപയോഗിക്കാം. പാസ്‌പോർട്ടിനു പകരം എമിറേ​റ്റ്സ് ഐഡിയിൽ വിസ പതിച്ചു തുടങ്ങിയതിനെ തുടർന്നാണ് തീരുമാനമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. താമസ, തൊഴിൽ വിസയുള്ളവർക്കെല്ലാം ബാങ്കുകളിലും മറ്റും ഐഡി കാർഡ് ഉപയോഗിക്കാം.