
തിരുവനന്തപുരം: പാലക്കാട്ടെ എസ്.ഡി.പി.ഐ, ആർ.എസ്.എസ് പ്രവർത്തകരുടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് അറിയിച്ചു. . അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുണ്ടാകുമെന്നും ഡിജിപിയുടെ പ്രസ്താവനയിൽ പറയുന്നു.
ക്രമസമാധാന ചുമതല വഹിക്കുന്ന എ.ഡി.ജി.പി വിജയ് സാഖറെ പാലക്കാട്ടേയ്ക്ക് തിരിച്ചിട്ടുണ്ട്. അവിടെ ക്യാംപ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേല്‍നോട്ടം വഹിക്കാനാണ് നിര്‍ദ്ദേശം. ഉത്തര മേഖല ഐ.ജി ക്യാംപ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും. കൂടുതല്‍ പൊലീസുകാരെ പാലക്കാട് ജില്ലയില്‍ വിന്യസിക്കും.
എറണാകുളം റൂറലില്‍ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അനില്‍കാന്ത് അറിയിച്ചു.