
മോസ്കോ : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി റഷ്യ. യു.കെ ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, മുൻ പ്രധാനമന്ത്രി തെരേസ മേ, സ്കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ട്രൂജൻ എന്നിവർക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്ക് മേൽ ബ്രിട്ടൺ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിലക്ക്.