kerala

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിൽ കേരളത്തിന് മികച്ച തുടക്കം. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ കേരളം ഒരു ഗോളിന് മുന്നിൽ നിൽക്കുകയാണ്. ക്യാപ്ടൻ ജിജോ ജോസഫാണ് കേരളത്തിന് വേണ്ടി ആദ്യ ഗോൾ നേടുന്നത്. ആറാം മിനിട്ടിലായിരുന്നു ജിജോ ജോസഫിന്റെ ഗോൾ.

അഞ്ചാം മിനിട്ടിൽ കേരളാ താരത്തെ ഫൗൾ ചെയ്തതിന് പെനാൽട്ടി ബോക്സിന് തൊട്ടടുത്ത് വച്ച് റഫറി രാജസ്ഥാന് എതിരായി ഫ്രീകിക്ക് വിധിക്കുകയായിരന്നു. കിക്കെടുത്ത ജിജോ ഡയറക്ട് കിക്കിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇതുൾപ്പെടെ കേരളത്തിന് നിരവധി അവസരങ്ങളാണ് ആദ്യ പത്ത് മിനിട്ടിനുള്ളിൽ തന്നെ ലഭിച്ചത്.

ആക്രമിച്ച തുടങ്ങിയ കേരളം തുടക്കം മുതൽ രാജസ്ഥാനെ പ്രതിരോധത്തിലാക്കുകയായിരുന്നു. ആദ്യ ഗോൾ നേടിയ ശേഷം കൂടുതൽ ആക്രമണകാരികളായ കേരളം രാജസ്ഥാന് ഒന്ന് അനങ്ങാനുള്ള അവസരം പോലും ഇതുവരെയായും നൽകിയിട്ടില്ല. മത്സരത്തിന്റെ 16ാം മിനിട്ടിനുള്ളിൽ ഒരിക്കൽ മാത്രമാണ് രാജസ്ഥാന് പന്ത് കേരളത്തിന്റെ ബോക്സ് വരെയെങ്കിലും എത്തിക്കാൻ സാധിച്ചത്.