
തിരുവനന്തപുരം: 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളിൽ ആഭ്യന്തരവകുപ്പിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല, ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്, ഒരു പണിക്കും പോകരുത് '- രാഹുൽ പരിഹസിച്ചു
എസ്.പി.സിയിലോ, എൻ.സി.സിയിലോ പോകുന്ന സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കുമെന്നും രാഹുൽ പറഞ്ഞു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയിലാണ് ആഭ്യന്തര വകുപ്പെന്നും രാഹുൽ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വേറെ വല്ല പണിക്കും പോകാൻ പറയുന്നില്ല,
ഒരു പണിക്കും നിങ്ങളെ കൊള്ളുകയില്ലാത്തത് കൊണ്ട് പറയുകയാണ്,
ഒരു പണിക്കും പോകരുത്..
വല്ല SPCയിലോ, NCCയിലോ പോകുന്ന സ്കൂൾ കുട്ടികളെ ആഭ്യന്തര വകുപ്പ് ഏല്പ്പിച്ചാൽ ഇതിലും ഭംഗിയായി അവരത് കൊണ്ട് നടക്കും.
RSSകാരൻ SDPIക്കാരനെ കൊന്നപ്പോൾ,
ജാഗ്രത പാലിക്കാൻ ആഭ്യന്തര വകുപ്പ് പറഞ്ഞിരുന്നു. കൊല്ലാൻ വന്നവരും കൊല്ലപ്പെട്ടയാളും ജാഗ്രത പാലിക്കാഞ്ഞതിനാൽ RSSകാരൻ കൊല്ലപ്പെട്ടിരുക്കുന്നു. തീവ്ര നിലപാടുകാരായ രണ്ട് കൂട്ടരും ആലപ്പുഴ പോലെ പാലക്കാടിനെയും കുരുതിക്കളമാക്കിയിരിക്കുന്നു.
എല്ലാ മലയാളികളും സ്വയം ജാഗ്രത പാലിച്ച് അവരവരുടെ ജീവനും സ്വത്തും സംരക്ഷിക്കുക. കാരണം വയലിൽ കോലമായി വെച്ചാൽ കാക്ക പോലും ഗൗനിക്കാത്തവരുടെ കൈയ്യിലാണ് ആഭ്യന്തര വകുപ്പ്