
ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ മദ്യപിച്ച് ഗുരുദ്വാരയില്‍ പ്രവേശിച്ചതായി പരാതി. ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗയാണ് ഭഗവന്ത് മൻ മദ്യപിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പൊലീസിൽ പരാതി നൽകിയത്. തന്റെ പരാതിയിൽ നടപടിയെടുക്കാൻ അദ്ദേഹം പഞ്ചാബ് പൊലീസ് ഡയറക്ടർ ജനറലിനോട് അഭ്യർത്ഥിച്ചു. പരാതിയുടെ സ്ക്രീൻഷോട്ട് അദ്ദേഹം ട്വിറ്ററിൽ ഷെയർ ചെയ്തു.
Filed Police complaint against Punjab CM @BhagwantMann for Entering Gurudwara Damdama Sahib in Drunk Condition. I request @DGPPunjabPolice @PunjabPoliceInd to take action on my complaint pic.twitter.com/3bde4i32zI
— Tajinder Pal Singh Bagga (@TajinderBagga) April 16, 2022
ബൈശാഖി ആഘോഷ വേളയില്‍ ദംദമാ സാഹിബ് ഗുരുദ്വാരയില്‍ ഭഗവന്ത് മന്‍ മദ്യപിച്ച് പ്രവേശിച്ചതായി ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) വെള്ളിയാഴ്ച ആരോപിച്ചിരുന്നു. മന്‍ മാപ്പ് പറയണമെന്നും എസ്.ജി.പി.സി ആവശ്യപ്പെട്ടിരുന്നു.