
വിദ്യാര്‍ത്ഥിനിയായ 16 കാരിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രഫ് അദ്ധ്യാപകൻ അറസ്റ്റിൽ. അമേരിക്കയിലെ ഫ്രാങ്ക്‌ലിന്‍ പ്രവിശ്യയിലുള്ള പാസ്‌കോ സ്വദേശിയായ ജെഫ്രി വിസ്റ്റനാണ് അറസ്റ്റിലായത്. 43-കാരനായ ഇയാൾ തന്റെ വീടിനോട് ചേർന്ന സ്വകാര്യ സ്റ്റുഡിയോയിൽ വച്ച് പെണ്‍കുട്ടിയോട് വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു മാറ്റാന്‍ ആവശ്യപ്പെടുകയും നിര്‍ബന്ധിച്ച് ഫോട്ടോ എടുപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. പൂര്‍ണ നഗ്‌നയായി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ സമ്മതിച്ചില്ലെന്നും കുട്ടി പൊലീസിന് മൊഴി നൽകി. ജെഫ്രിയെ പിന്നീട് ബെൻറ്റന്‍ കൗണ്ടി ജയിലിലടച്ചു. ഇയാളെ പിന്നീട് ഒന്നരലക്ഷം ഡോളര്‍ ജാമ്യത്തിന് വിട്ടു.
പാസ്റ്റര്‍ കൂടിയായ ജെഫ്രിക്ക് നാലു മക്കളുണ്ട്. വിദ്യാര്‍ത്ഥിനിയെ കോഴ്‌സ് കഴിയുന്നതിന് അവസാനം വീടിനോട് ചേര്‍ന്നുള്ള സ്റ്റുഡിയോ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു . മുതിര്‍ന്നവരുടെ ഫോട്ടോഷൂട്ട് മാതൃകയില്‍ ചിത്രങ്ങള്‍ എടുത്തുതരാമെന്ന് പറഞ്ഞാണ് ജെഫ്രി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ചില പ്രത്യേക ഡിസൈനര്‍ ഉടുപ്പുകളും നീന്തല്‍ വസ്ത്രങ്ങളും കൊണ്ടുവരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. അദ്ധ്യാപകന്റെ വീട്ടിെലത്തിയ തന്നെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ച് സ്വീകരിക്കുകയും സ്റ്റുഡിയോ മുറിയിലക്ക് കൊണ്ടു വരികയുമായിരുന്നു. അവിടെ വെച്ച് വാതിലടച്ച് കുറ്റിയിട്ട ശേഷമാണ് ഫോട്ടോകള്‍ പകര്‍ത്തിയത്.
ധരിച്ചിരിക്കുന്ന വസ്ത്രം മാറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ സെക്സിയായ വസ്ത്രങ്ങള്‍ ധരിക്കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടു. നീന്തല്‍ വസ്ത്രങ്ങള്‍ ധരിച്ച് പോസ് ചെയ്യിപ്പിച്ച് ഫോട്ടോകള്‍ എടുത്തു. അതിനുശേഷമാണ്, മേലുടുപ്പ് അഴിച്ചു മാറ്റി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. മാറിടത്തിന്റെ നിരവധി ഫോട്ടോകള്‍ ഇയാള്‍ പകര്‍ത്തിയതായും മൊഴിയില്‍ പറയുന്നു. അതിനുശേഷം വസ്ത്രങ്ങള്‍ പൂര്‍ണ്ണമായി അഴിച്ചു മാറ്റി പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അതിനു വഴങ്ങിയില്ല. തുടര്‍ന്ന് 18 വയസായാല്‍ ഇവിടെ വരണമെന്നും പൂര്‍ണ്ണനഗ്‌നയായി ഫോട്ടോകള്‍ എടുക്കാമെന്നും ഇയാള്‍ പറഞ്ഞതായി കുട്ടി മൊഴിയില്‍ വ്യക്തമാക്കുന്നു.
പെണ്‍കുട്ടി വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാവ് സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ നൽകിയ പരാതിയിൽ വീട്ടില്‍ പരിശോധന നടത്തുകയും ഫോട്ടോകള്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്