
ന്യൂഡൽഹി : ഇന്ത്യന്‍ ഭരണഘടനാ നിർമ്മാണ ശില്പി ഡോ. ബി.ആര്‍ അംബേദ്‌കറെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താരതമ്യം ചെയ്‌ത് സംഗീത സംവിധായകൻ ഇളയരാജ. ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്‌കര്‍ ആൻഡ് മോദി: റീഫോമേഴ്‌സ് ഐഡിയാസ് പെര്‍ഫോമേഴ്‌സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന്റെ ആമുഖത്തിലാണ് ഇളയരാജയുടെ പരാമർശം.
സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് ഇരുവരുമെന്ന് ഇളയരാജ പറയുന്നു, പട്ടിണിയും അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും ഇരുവരും നേരിട്ടിട്ടുണ്ട്. ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു, എന്നാല്‍ ഇരുവരും പ്രയോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു. സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോദിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇളയരാജയെ വിമര്‍ശിച്ച് ഡി.എം.കെ. നേതാക്കളടക്കം ഒട്ടേറെ പേര്‍ രംഗത്തെത്തി