
ലണ്ടൺ: എഫ്.എ കപ്പിൽ ഇന്നലെ നടന്ന സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി ലിവർപൂൾ ഫൈനലിൽ കടന്നു. സാദിയോ മാനേയുടെ ഇരട്ട ഗോളുകളാണ് ലിവറിന് ജയമൊരുക്കിയത്. ഇബ്രാഹിമോ കൊണാറ്റെ ഒരു ഗോൾ നേടി. ഗ്രീലിഷും ബെർണാഡോ സിൽവയുമാണ് സിറ്റിയുടെ സ്കോറർമാർ.