riya

കോട്ടയം: ഫ്ലാറ്റിൽ നിന്ന് വീണ് പെൺകുട്ടി മരിച്ചു. കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്നാണ് താഴേക്ക് വീണത്. മുട്ടമ്പലം സ്‌കൈലൈന്‍ എക്‌സോട്ടിക്കാ ഫ്‌ലാറ്റിലെ 12ബി വണ്ണില്‍ താമസിക്കുന്ന ജോണ്‍ ടെന്നി കുര്യന്റെയും ശില്‍പ്പയുടെയും മകള്‍ റെയ(15)യാണ് മരിച്ചത്.

ഇന്നലെ രാത്രി പത്തേകാലോടെയായിരുന്നു സംഭവം. നിലവിളി കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പെൺകുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കോട്ടയം പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റിയ.