
വത്തിക്കാൻ: യുക്രെയിൻ യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. യുദ്ധഭീതി അടയാളപ്പെടുത്തുന്ന ദിനങ്ങളിൽ സമാധാനത്തിനായി പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഈസ്റ്റർ ദിന പ്രസംഗത്തിലാണ് മാർപ്പാപ്പയുടെ സമാധാന സന്ദേശം.
യുദ്ധത്തിന്റെ ഇരകൾക്കായി പ്രാർത്ഥിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയിൻ ജനതയുടെ ധീരതയെ വാഴ്ത്തിയ മാർപ്പാപ്പ, അവർക്കൊപ്പമുണ്ടെന്ന് അറിയിച്ചു. യുക്രെനിയൻ ഭാഷയിൽ ക്രിസ്തു ഉയർത്തെഴുന്നേറ്റെന്ന് പറഞ്ഞുകൊണ്ടാണ് മാർപ്പാപ്പ വാക്കുകൾ അവസാനിപ്പിച്ചത്.
സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്ത് ഒരു വലിയ വെള്ളക്കസേരയിൽ ഇരുന്നാണ് മാർപ്പാപ്പ തന്റെ പ്രസംഗം വായിച്ചത്.