vietnam

കൗമുദി ടിവി ഓൺലൈൻ യാത്രാ പരിപാടിയായ "പ്ലാനറ്റ് സെർച്ച് വിത്ത് എം എസ്" അതിന്റെ നാലാം ഭാഗത്തിലേക്കു കടക്കുന്നു. ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ തെക്കേ അമേരിക്കയിലെ ബ്രസീലിലെ കാഴ്ചകൾ ലോക വിസ്മയങ്ങളിലേക്കും ചരിത്ര സാമൂഹിക പശ്ചാത്തലത്തിലേക്കും പോകുന്നു. മൂന്നാമത്തെ ഭാഗം ചരിത്രം തിരുത്തിക്കുറിച്ച വിയറ്റ്നാമിലേക്കാണ്. ഏറെ താല്പര്യത്തോടു കൂടി ഈ മൂന്നു എപ്പിസോഡുകളും സ്വീകരിച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി. നാലാം എപ്പിസോഡിൽ വിയറ്റ്നാം വിശേഷങ്ങൾ ചരിത്രത്തിലൂടെയും നേർക്കാഴ്ചകളിലൂടെയും പറയുന്നു.

പുലിമുരുകൻ ചിത്രമൊക്കെ മലയാളികളിൽ എത്തിച്ച ഹാലോങ് ബേ 50 കോടി വർഷത്തെ ചുണ്ണാമ്പു കല്ലുകളുടെ ചരിത്രം കാത്തു സൂക്ഷിക്കുന്ന യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്ററും അത് കൊണ്ട് തന്നെ ഹോചിമിൻ സിറ്റിയിൽ നിന്നും ടൂറിസ്റ്റുകൾ നേരെയെത്തുന്ന കേന്ദ്രവും കൂടിയാണ്. വിയറ്റ്നാം ജനങ്ങളുടെ മത വിശ്വാസത്തിന്റെ വിവിധ വശങ്ങൾ നമ്മളിവിടെ കാണുന്നു.

ഹോചിമിൻ സിറ്റിയിലെ ഏക സൗത്ത് ഇന്ത്യൻ ക്ഷേത്രവും ഇവിടെയാണ് - മാരിയമ്മൻ കോവിൽ. ബുദ്ധിസ്റ്റ് പഗോഡകളും, ടാവോയിസ്റ്റ് ക്ഷേത്രവും നമ്മളിവിടെ സന്ദർശിക്കുന്നു. സാഹിത്യത്തിന് വേണ്ടിയുള്ള ക്ഷേത്രം- ആയിരം വർഷത്തിലധികം ചരിത്രമുള്ള യൂണിവേഴ്സിറ്റിയാണിത്. കൺഫ്യൂഷ്യസിനെ ഇവിടെ ഗുരുവായി ആദരിക്കുന്നു.

ഭൂഖണ്ഡങ്ങൾ കടന്നു ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്കു കേരളകൗമുദിയുടെ ലണ്ടൻ ലേഖകനും, "പ്ലാനറ്റ് സെർച്ച് വിത് എം എസ്" എന്ന യൂട്യൂബ് ചാനലിന്റെ എഡിറ്ററുമായ മണമ്പൂർ സുരേഷ് പത്നി ജയശ്രീയോടൊപ്പം നടത്തുന്ന യാത്രകളാണ് ഈ എപ്പിസോഡുകളിൽ വരുന്നത്.