guinness-

അത്ഭുത ദ്വീപ് എന്ന സിനിമയിലേക്ക് തനിക്ക് വേണ്ടി ബോളിവുഡിൽ നിന്ന് നായികയെ എത്തിച്ചത് പൃഥ്വിരാജിന്റെ നായികയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു എന്ന് ഗിന്നസ് പക്രു. താൻ വില്ലനാണെന്നായിരുന്നു നായികയായ മല്ലിക കപൂറിനോട് ധരിപ്പിച്ചിരുന്നതെന്നും പക്രു പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്.

ബോളിവുഡിൽ നിന്നുമാണ് നായിക എത്തുന്നത് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി. ഇക്കാര്യത്തെക്കുറിച്ച് സംവിധായകനായ വിനയനോട് ചോദിച്ചപ്പോൾ രസകരമായ രീതിയിലാണ് വിനയനും പ്രതികരിച്ചത്. തനിക്ക് അല്ലാത്ത പക്ഷം ബോളിവുഡിൽ നിന്ന് നായികയെ കിട്ടുമായിരുന്നില്ലെന്നും താരം പറഞ്ഞു.