ashraf

ഇസ്ലാമാബാദ് : പാകിസ്ഥാൻ ദേശീയ അസംബ്ലിയുടെ 22ാമത് സ്പീക്കറായി മുൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവുമായ രാജ പർവേസ് അഷ്റഫ് ( 71 ) ചുമതലയേറ്റു. മുൻ സ്പീക്കർ ആസാദ് ഖൈസർ ഈ മാസം ഒമ്പതിന് രാജിവച്ച പശ്ചാത്തലത്തിലാണ് പുതിയ സ്പീക്കറായ അഷ്റഫിനെ എതിരില്ലാതെ ദേശീയ അസംബ്ലി തിരഞ്ഞെടുത്തത്.