girl

കോട്ടയം: മാതാവ് വഴക്ക് പറഞ്ഞതിന്റെ വിഷമത്തിലാണ് കോട്ടയത്ത് 15 വയസുകാരി ഫ്ളാറ്റിൽ നിന്നും ചാടി മരിച്ചതെന്ന നിഗമനത്തിൽ പൊലീസ്. വീട്ടുകാരുമായി പിണങ്ങി 12വയസുകാരൻ ആത്മഹത്യ ചെയ്‌ത സംഭവത്തിന് പിന്നാലെയാണ് കോട്ടയം ജില്ലയിൽ ഇന്നലെ രാത്രിയോടെ മറ്റൊരു സംഭവവും ഉണ്ടായത്.

കളത്തിപ്പടി പള‌ളിക്കൂടം സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ റയാൻ സൂസൻ മേരിയാണ് താമസിക്കുന്ന ഫ്ളാറ്റിന്റെ 13ാം നിലയിൽ നിന്ന് ചാടിയത്. രാത്രി 10.15ഓടെയായിരുന്നു സംഭവം. ഉടൻ പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ റയാൻ മരിച്ചു. കുട്ടിയ്‌ക്ക് വിഷാദമുണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു. ഡെന്നി കുര്യനാണ് റയാന്റെ പിതാവ്. ഇദ്ദേഹം വിദേശത്താണ്.