
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
അശ്വതി: പ്രണയസാഫല്യം നേടും, അംഗീകാരം ലഭിക്കും, ദാമ്പത്യസൗഖ്യം, സന്താനങ്ങൾക്ക് നേട്ടം, ആത്മീയകാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.
ഭരണി: അന്യരുടെ കള്ളത്തരങ്ങൾ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കും, സമൂഹത്തിലെ ഉന്നത വ്യക്തികളിൽ നിന്ന് അഭിനന്ദനങ്ങൾ ലഭിക്കും, സാഹിത്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും.
കാർത്തിക: കള്ളന്മാരിൽ നിന്ന് ശല്യങ്ങൾ നേരിടേണ്ടതായി വരാം, കൂട്ടുകച്ചവടത്തിൽ നിന്നും ധനനഷ്ടം ഉണ്ടാകും, പുതിയ ഉദ്യോഗത്തിൽ പ്രവേശിക്കും, ആരോഗ്യം തൃപ്തികരമായിരിക്കില്ല, ഇടയ്ക്കിടയ്ക്ക് ആശുപത്രി വാസം വേണ്ടിവരും.
രോഹിണി: നയപരമല്ലാത്ത സംഭാഷണം മൂലം കുഴപ്പങ്ങളുണ്ടാകും, പ്രതിസന്ധികളെ അതിജീവിക്കാൻ ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ സഹായകരമാകും, ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും.
മകയിരം: കണ്ണടച്ച് മറ്റുള്ളവരെ വിശ്വസിക്കുന്നത് മൂലം നഷ്ടമുണ്ടാകും, ദമ്പതികൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകും. സമചിത്തതയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.
തിരുവാതിര: അനാരോഗ്യം മൂലമുള്ള പ്രയാസങ്ങൾ കൂടുതൽ ശക്തമാകും, ഭക്ഷണത്തിന്റെ ക്രമക്കേട് മൂലം ആശുപത്രിവാസം വേണ്ടിവരും, അമിത വിശ്വാസം വഞ്ചനയ്ക്ക് ഇരയാകാൻ ഇടയാക്കും.
പുണർതം: അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമുണ്ടാകാൻ സാദ്ധ്യത ഏറെയാണ്, സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കാൻ തീരുമാനിക്കും.
പൂയം: ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും, ജലയാത്ര, പുണ്യ ദേവാലയ ദർശനം, തീർഥാടനം ഇവയ്ക്ക് യോഗം, കലാരംഗത്ത് പ്രവർത്തിക്കുന്നവർ നേട്ടങ്ങൾ കൈവരിക്കും.
ആയില്യം: സാമ്പത്തിക നേട്ടം കൈവരും, പല നാളായി നടക്കാതിരുന്ന കാര്യങ്ങൾ ലക്ഷ്യത്തിൽ എത്തിക്കും, സ്വന്തം നിലയിൽ ബിസിനസ് ആരംഭിക്കാനുള്ള അവസരങ്ങൾ ലഭിക്കും.
മകം: കർമമേഖലയിൽ ഈശ്വരാനുകൂല്യം ഉണ്ടാകും, കാരുണ്യ പ്രവൃത്തികൾക്ക് സംഭാവനകൾ നൽകും, കലാ സാഹിത്യ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.
പൂരം: കുടുംബത്തിലെ മുതിർന്നവരുമായിട്ട് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചകൾ വഴി പരിഹരിക്കും, സുഹൃത്തുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും.
ദൈവാനുകൂല്യം കൂടുതൽ ശക്തമാകും.
ഉത്രം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും, ഗൃഹാരംഭ പ്രവർത്തനത്തിനായി കൂടുതൽ തുക ചെലവഴിക്കും, കീഴ്ജീവനക്കാരുടെ സഹായ സഹകരണത്താൽ നേട്ടങ്ങൾ ഉണ്ടാകും.
അത്തം: വ്യാപാരരംഗത്ത് പുരോഗതി കൈവരിക്കും, ഉദ്യോഗാർഥികൾക്ക് താൽക്കാലിക നിയമനം ലഭിക്കും. ഗുരു ജനപ്രീതിയുണ്ടാകും, പാരിതോഷികങ്ങൾ ലഭിക്കും, പുതിയ സുഹൃദ്ബന്ധങ്ങൾ ഗുണം ചെയ്യും.
ചിത്തിര: പലവിധ മേഖലകളിൽ ഒരേസമയം തിളങ്ങാൻ കഴിയും, പ്രശസ്തി വർദ്ധിക്കും, കലാ രംഗത്തുള്ളവർക്ക് നേട്ടങ്ങളുടെ സമയം, അഭിനയത്തിലൂടെ പ്രശസ്‌തി ഉണ്ടാകും, സർക്കാരിൽ നിന്ന് അനുകൂല നടപടി ഉണ്ടാകും.
ചോതി : പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ സുഹൃത്ത് സഹായിക്കും, മുടങ്ങിക്കിടന്നിരുന്ന വഴിപാടുകൾ ചെയ്തു തീർക്കും, ദീർഘകാലമായി അലട്ടിയിരുന്ന രോഗങ്ങളിൽ നിന്ന് മോചനം ലഭിക്കും.
വിശാഖം: കൂട്ടായ്മ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും, വസ്‌തുവോ വാഹനമോ വാങ്ങാൻ കഴിയും, ഉദ്ദിഷ്ട സ്ഥലത്തേക്ക് സ്ഥലമാറ്റം ലഭിക്കും, എഴുത്തുകുത്തുകളിൽ നിന്ന് നല്ല പ്രതിഫലം ലഭിക്കും.
അനിഴം: സന്താനങ്ങളുടെ പഠന ആവശ്യങ്ങൾക്കായി മനഃക്ലേശം അനുഭവിക്കേണ്ടി വരും, പണച്ചെലവ് വർധിക്കും, സഹോദര സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും.
കേട്ട: കൂട്ടുകെട്ടു മൂലം ദുഃശീലങ്ങൾ ഉണ്ടാകും, അഭിമാനക്ഷതത്തിന് സാദ്ധ്യത, പങ്കാളിയുമായി സൗന്ദര്യപ്പിണക്കങ്ങൾക്ക് സാദ്ധ്യത, വ്യാപാര രംഗത്ത് നഷ്ട സാധ്യത, ശ്രദ്ധയോടെ വേണം പുതിയ പദ്ധതികൾ തയാറാക്കാൻ.
മൂലം: ആശുപത്രിവാസം വേണ്ടിവരും. ശത്രുശല്യം വർദ്ധിക്കും, മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ കാരണം വിമർശനങ്ങൾ നേരിടും, സഹപ്രവർത്തകരുടെ നിസ്സഹകരണം തൊഴിൽ മേഖലയിൽ പ്രശ്നങ്ങൾക്ക് കാരണമാകും. ജോലി മാറ്റത്തെ കുറിച്ചുള്ള ചിന്ത മനസ്സിൽ ശക്തമാകും.
പൂരാടം: കള്ളന്മാരിൽ നിന്നു ഉപദ്രവം, അപകടങ്ങൾ, അഗ്നിഭയം, പകർച്ചവ്യാധി എന്നിവയാൽ കഷ്ടപ്പാടുകൾ ഉണ്ടാകും. നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ഏറെ പണിപ്പെടേണ്ടി വരും.
ഉത്രാടം: കാര്യങ്ങളുടെ നടത്തിപ്പിന് ധനം കടം വാങ്ങേണ്ടി വരും. കേസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വഷളാകും, ആരോഗ്യ സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ട സാഹചര്യം വരാം, സാഹസിക പ്രവൃത്തികളിൽ നിന്ന് വിട്ട് നിൽക്കണം.
തിരുവോണം: ദമ്പതികൾക്കിടയിൽ അസ്വാരസ്യം, തർക്കങ്ങൾക്ക് മധ്യസ്ഥം വഹിക്കൽ, അതിർത്തി തർക്കം, അഭിമാനക്ഷതം സംഭവിക്കൽ ഇവയ്ക്ക് സാദ്ധ്യത.
അവിട്ടം: വ്യവസായ പുരോഗതി, സുപ്രധാന ചടങ്ങുകൾക്ക് നേതൃത്വം നൽകൽ, അധികാരം മൂലം അഹങ്കാരം വർദ്ധിക്കൽ, പ്രതിസന്ധികൾ ധാരാളം ഉണ്ടാകുമെങ്കിലും ദൈവാനുകൂല്യത്താൽ അവയെല്ലാം അതിജീവിക്കാൻ കഴിയും.
ചതയം: പ്രശംസ ലഭിക്കൽ, വിദ്യാഭ്യാസത്തിൽ സമുന്നത വിജയം, ദാമ്പത്യ സൗഖ്യം, പുതിയ വിഷയങ്ങളിൽ അഭിരുചി, വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കൽ, വിദേശ വിനിമയകാര്യങ്ങളിൽ ലാഭം.
പൂരുരുട്ടാതി: രോഗശാന്തി, താന്ത്രിക കാര്യങ്ങൾക്കായി ധനം ചെലവഴിക്കൽ, കർമരംഗങ്ങളിൽ പടിപടിയായി ഉയർച്ച, ആത്മീയ കാര്യങ്ങളിൽ താൽപര്യക്കുറവ് എന്നിവ പ്രതീക്ഷിക്കാം ബന്ധുഗുണം, ഗുരുജനപ്രീതി.
ഉത്രട്ടാതി: ഹോട്ടൽ ബിസിനസ് രംഗത്തുള്ളവർക്കും ഭക്ഷ്യോൽപ്പന്ന വിതരണ മേഖലയിൽ ഉള്ളവർക്കും വലിയ ലാഭം പ്രതീക്ഷിക്കാം. വിദ്യാഭ്യാസം പുരോഗതി ഉണ്ടാകും. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങൾ പൂർണമായും അകലും.
രേവതി: കുടുംബസമാധാനം വർദ്ധിക്കും. നിലവിലുള്ളത് വിൽപന ചെയ്ത് വിലപിടിപ്പുള്ള വാഹനം സ്വന്തമാക്കും. കുടുംബത്തിൽ പതിവുള്ള പ്രാർത്ഥനയും നാമജപവും മുടക്കരുത്. കലാകായിക മൽസരങ്ങളിൽ വിജയമുണ്ടാകും.