കേരളത്തിലെ പൂരപ്പറമ്പുകളിൽ തിടമ്പാനയായും കൂട്ടാനയായും തിളങ്ങുന്ന തൃശൂരിന്റെ സ്വന്തം ഉമാമഹേശ്വരനെയും അവനെ വഴിനടത്തുന്ന ചട്ടക്കാരൻ വാഴക്കുളം മനോജ് ചേട്ടനെയുമാണ് ആനക്കാര്യത്തിന്റെ ഈ എപ്പിസോഡിൽ നമ്മൾ കാണാൻ പോകുന്നത്.

അന്നമനട എന്ന ഗ്രാമത്തിന്റെ അഭിമാനമാണ് ഇന്ന് ഈ ഗജവീരൻ. 24 വയസുള‌ളപ്പോഴാണ് ഷിമോഗയിലെ ആന ക്യാമ്പിൽ നിന്നും ഉമാ മഹേശ്വരനെ കണ്ടെത്തിയത്. ഒരു വർഷത്തിന് ശേഷം 1994ൽ ഉമ ആന അന്നമനടയിലെത്തി. ഇന്ന് കേരളത്തിലാകെ ഉമാ മഹേശ്വരന് ആരാധകരുണ്ട്.

uma

കഴിഞ്ഞ 11 വർഷമായി ഉമാ മഹേശ്വരനെ വഴിനടത്തുന്നത് വാഴക്കുളം മനോജ് ആണ്. ആനയ്‌ക്കൊത്ത ആനക്കാരനാണ് അദ്ദേഹം. ഉമാ മഹേശ്വരന് പഞ്ചസാര, പാൽപായസം, പാൽ ചേർത്തവ അത്ര പ്രിയമല്ല എന്ന് മനോജ് പറയുന്നു. കേരളത്തിലെ ആനകൾ പ്രശ്‌നമുണ്ടാക്കുന്നതിന്റെ 40 ശതമാനം പാപ്പാന്മാർ കാരണവും ബാക്കി 60 ശതമാനവും ഫാൻസ് എന്ന പേരിലെത്തുന്ന ചിലർ കാരണവുമാണ് എന്ന് മനോജ് അഭിപ്രായപ്പെടുന്നു. അതിനുള‌ള കാരണങ്ങളറിയാൻ കാണൂ ആനക്കാര്യം...