kk

ഇന്ത്യൻ ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്ത് മുന്നേറുകയാണ് കന്നഡ ചിത്രം കെ.ജി.എഫ് ചാപ്ടർ 2. സൂപ്പർഹിറ്റായ കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിനായി കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമായിരുന്നു ചിത്രത്തിന്റേത്. ഈ മാസം 14നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. അതേസമയം ടെയിൽ എൻഡിൽ നൽകിയ സൂചനകൾ പ്രകാരം അ ചിത്രത്തിന്‍റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉൾ(പ്പെടെ സജീവമാണ്.

കെ,ജിഎഫ് ചാപ്റ്റര്‍ 2 ന്‍റെ ടെയ്‍ല്‍ എൻഡിലാണ് ഒരു മൂന്നാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രേക്ഷകര്‍ക്കുള്ള സൂചന നല്‍കിയിരിക്കുന്നത്. യാഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ എന്ന റോക്കി ഭായ്‍ വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും ഈ ഭാഗത്തിലെന്നാണ് പുതിയ ചിത്രത്തില്‍ നിന്നുള്ള സൂചന. എന്നാല്‍ ഇത് അണിയറക്കാര്‍ ഒരു ഹൈപ്പിനു വേണ്ടി മാത്രം ചെയ്‍തതാണോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്.

കെജിഎഫ് ആരാധകര്‍ക്ക് സന്തോഷത്തിനുള്ള വക നല്‍കുന്നതാണ് ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പ്രതികരണം.ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്നും ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പ്രതികരിച്ചു. കന്നഡ വാര്‍ത്താ ചാനലായ പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക്കിന്‍റെ പ്രതികരണം.

ആദ്യ രണ്ട് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്നു മാത്രം ചിത്രം നേടിയത് 240 കോടിയാണ്! കേരളത്തില്‍ റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 7.48 കോടി ആണെന്നാണ് വിവരം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.