covid

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നത് കടുത്ത ആശങ്കയുളവാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗികളുടെ എണ്ണം ഇരട്ടിയായി. 2,183 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച കൊവിഡ് രോഗികളുടെ എണ്ണം 1,150 ആയിരുന്നു.

കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നതും ആശങ്കയാവുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 214 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ മാത്രം 62 പേർ കഴിഞ്ഞ ദിവസം കൊവി‌ഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച നാല് മരണങ്ങൾ മാത്രമായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

#Unite2FightCorona#LargestVaccineDrive

𝗖𝗢𝗩𝗜𝗗 𝗙𝗟𝗔𝗦𝗛https://t.co/vPyEpPEf6j pic.twitter.com/v2bjsUxb23

— Ministry of Health (@MoHFW_INDIA) April 18, 2022

അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്. 1,985 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. പ്രതിവാര പോസിറ്റീവിറ്റി നിരക്ക് 0.32 ശതമാനവും പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 0.83 ശതമാനവുമാണ്. നിലവിൽ രാജ്യത്ത് 11,542 കൊവിഡ് രോഗികളാണുള്ളത്. ഇന്ത്യയിലെ 186.54 കോടി വാക്സിനും നൽകി കഴിഞ്ഞു. 12നും 14നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ നിരക്ക് 2.43 കോടിയാണ്.

അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണവും പോസിറ്റീവിറ്റി നിരക്കും വർദ്ധിക്കുകയാണ്. അഞ്ച് ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. ഡൽഹിയിലെ സ്‌കൂളുകളിൽ രോഗവ്യാപനം വർദ്ധിക്കുന്നതും ആശങ്കയാവുന്നു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് 517 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.