alcohol

ആലപ്പുഴ: വിദേശ മദ്യ വിൽപ്പനശാലയ്ക്ക് മുന്നിൽ വരിയിൽ നിന്ന വൃദ്ധനെ കട്ടൻ ചായ നൽകി പറ്റിച്ചെന്ന് പരാതി. ആലപ്പുഴ കൃഷ്ണപുരത്തെ കാപ്പിൽ ഭാഗത്ത് പൈപ്പ് പണിക്കെത്തിയ ആറ്റിങ്ങൾ സ്വദേശിയാണ് പറ്റിക്കപ്പെട്ടത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രാത്രി ഏഴ് മണിയോടെ വരിയിൽ നിന്നിരുന്ന വൃദ്ധന്റെ അടുത്തെത്തി ഒരാൾ മദ്യം നൽകാമെന്ന് പറഞ്ഞു. ശേഷം മൂന്ന് കുപ്പി നൽകിയ ഇയാൾ പകരമായി 1200രൂപയും വാങ്ങി. പണി സ്ഥലത്തിന് ചേർന്നുള്ള താമസസ്ഥലത്തെത്തി കുപ്പികൾ പൊട്ടിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട കാര്യം വൃദ്ധന് മനസിലായത്.