yash-krk

ബോക്‌സോഫീസിൽ പുത്തൻ റെക്കോർ‌ഡുകൾ സ്വന്തമാക്കി കുതിപ്പ് തുടരുകയാണ് കെജിഎഫ് ചാപ്‌റ്റർ 2. എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തുകയാണ് നടനും സിനിമാ നിരൂപകനുമായ കമാൽ ആർ.ഖാൻ (കെ.ആർ.കെ).

കെജിഎഫ് 2 എന്ന സിനിമ മൂന്ന് മണിക്കൂർ പീഡനമാണെന്നാണ് കമാൽ ആർ.ഖാൻ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയെന്ന പേരിൽ പൈസ കളയാൻ എടുത്ത ചിത്രമാണിത്. തല പെരുക്കുന്ന സംഭാഷണങ്ങൾ മാത്രമാണ് സിനിമ മുഴുവനെന്ന് കമാൽ ട്വീറ്റ് ചെയ്തു.

30 minutes film #KGF2 has gone and I don’t know what the hell is going on. So much dialogue Bazi Ki Dimaag Ka Dahi Ho Gaya! It’s 10 times bigger Chutiyapa than #RRR!

— KRK (@kamaalrkhan) April 14, 2022

എയർഫോഴ്സിനോ ഇന്ത്യൻ മിലിട്ടറിക്കോ റോക്കിക്കെതിരെ ഒന്നും ചെയ്യാനാകുന്നില്ല. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി അവരെ വരെ വെല്ലുവിളിക്കുന്നു. കൊള്ളാം പ്രശാന്ത് ഭായി. ഇങ്ങനെയാണെങ്കിൽ ഇന്ത്യ എങ്ങനെ പാകിസ്ഥാനെയും ചൈനയെയും നേരിടുമെന്ന് മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം ചോദിച്ചു.

India’s military + airforce + navy are not able to fight against one man #Rocky! And now Rocky has entered in the office of PM of India by force and threatening her. Superb! Prashant Bhai so now, how will India fight with Pakistan and China? #KGFChapter2review

— KRK (@kamaalrkhan) April 14, 2022

വളരെപ്പെട്ടെന്ന് തന്നെ കമാലിന്റെ ട്വീറ്റ് വെെറലായി. ഇതോടെ കെജിഎഫ് ആരാധക‌ർ ഇയാൾക്കെതിരെ രംഗത്തെത്തി. കടുത്ത ആക്രമണമാണ് കമാൽ ഇപ്പോൾ നേരിടുന്നത്. ചിലർ ദേശദ്രോഹിയെന്ന് വരെ ഇയാളെ വിളിച്ചു.

yash-krk

ചിത്രത്തെ മോശമാക്കി ചിത്രീകരിച്ച കമാലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതാദ്യമായല്ല കമാൽ പ്രശസ്‌തമായ ചിത്രങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തുന്നത്.

രാജമൗലി ചിത്രം ആർ.ആർ.ആർ നെയും ഇയാൾ വിമർശിച്ചിരുന്നു. കാർട്ടൂൺ ചിത്രങ്ങൾപ്പോലെയാണ് രാജമൗലിയുടെ പടങ്ങളെന്നും പ്രേക്ഷകർക്ക് വിവരമില്ലാത്തതുകൊണ്ടാണ് ആർ.ആർ.ആർ വിജയമായതെന്നും കമാൽ പറഞ്ഞിരുന്നു.