
കണ്ണൂർ: സിപിഎം 23ാമത് പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി ഉപയോഗിച്ച വാഹനം ക്രിമിനൽ കേസ് പ്രതിയായ ആളുടേതെന്ന് ആരോപണവുമായി ബിജെപി. കെഎൽ 18 എബി 5000 നമ്പർ ടൊയോട്ട ഫോർച്യൂണർ കാർ എസ്‌ഡിപിഐ പ്രവർത്തകനായ സിദ്ദിഖിന്റേതാണെന്നും ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നുമാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് പറഞ്ഞത്.
എന്നാൽ താൻ ലീഗ് പ്രവർത്തകനാണെന്നും എസ്‌ഡിപിഐയുമായി ബന്ധമില്ലെന്നും വാഹനഉടമ സിദ്ദിഖ് മറുപടിയുമായെത്തി. കാർ താൻ വാടകയ്‌ക്ക് നൽകാൻ സുഹൃത്തിനെ ഏൽപ്പിച്ചു. ഇയാൾ ആർക്കെങ്കിലും വാഹനം നൽകിയാൽ താൻ ഉത്തരവാദിയല്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റിന് തലയ്‌ക്ക് വെളിവില്ലെന്നും സിദ്ദിഖ് പറഞ്ഞു.