romance

സന്തോഷകരമായ ലൈംഗിക ജീവിതത്തിന് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പങ്കാളിയുമായുള്ള മനപ്പൊരുത്തമാണ് അതിൽ പ്രധാനം. പരസ്പരം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തുറന്നു സംസാരിക്കണം. കിടപ്പറയിൽ അവളെ തൃപ്തിപ്പെടുത്തിയാൽ അതിന്റെ ഇരട്ടി സന്തോഷം അവൾ നിങ്ങൾക്കും തരും. അതിന് ചില കാര്യങ്ങൾ ചെയ്യണമെന്ന് മാത്രം.

അവളെ തൃപ്തിപ്പെടുത്താൻ സെക്സ് മാത്രം മതിയെന്ന് കരുതുന്ന ചിലരുണ്ട്. എന്നാൽ സെക്സിന് ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിന് ശേഷം ചില പുരുഷന്മാർ ഉടൻ ഉറങ്ങുകയോ ഫോണോ മറ്റോ ഉപയോഗിക്കുകയോ ചെയ്യാറുണ്ട്. ഒരിക്കലും ഇങ്ങനെ ചെയ്യരുത്. ഇങ്ങനെ ചെയ്താൽ അത് തന്നെ അവഗണിക്കുന്നതായിട്ട് അവൾക്ക് തോന്നാം.

ഈ അവഗണന നിങ്ങൾ തമ്മിലുള്ള ബന്ധത്തെ തന്നെ സാരമായി ബാധിച്ചേക്കാം. ലൈംഗിക സംതൃപ്തി ഇല്ലെന്ന് തുറന്നുപറയാൻ ചില സ്ത്രീകൾ തയ്യാറാകില്ല. ആ ദേഷ്യം മനസിലിട്ട്, വേറെ എന്തെങ്കിലും കുഞ്ഞുകാര്യങ്ങൾക്കായിരിക്കും പ്രകടിപ്പിക്കുക.

അവൾക്ക് ഏറ്റവും വേണ്ടത് നിങ്ങളുടെ കരുതലാണ്. ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകൾ പൂർണമായും പഴയ അവസ്ഥയിലേക്ക് എത്താൻ സമയമെടുക്കും. ഈ സമയവും അവൾ തലോടലും ചുംബനങ്ങളുമൊക്കെ ആഗ്രഹിക്കാറുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ സ്ത്രീ കൂടുതൽ സന്തോഷവതിയാകും. ആശയവിനിമയവും വേണം. കഴിഞ്ഞുപോയ മനോഹരമായ നിമിഷത്തെക്കുറിച്ച് സംസാരിക്കാം.