
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ആര്യ. സിനിമയിൽ സജീവമായി നിൽക്കുന്ന ആര്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
പരമ്പരാഗത സ്റ്റൈലില്‍ ദാവണിയിലെത്തിയ ആര്യയുടെ വിഷു സ്പെഷൽ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വെെറലാകുന്നത്. കസവു ദാവണിയിൽ ഗ്ലാമറസായാണ് ആര്യ എത്തിയിരിക്കുന്നത്.

ചിത്രങ്ങളോടൊപ്പം വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ദാവണിയ്ക്ക് ചേരുന്ന ആഭരണങ്ങളും കൂടിയായതോടെ താരം കൂടുതൽ സുന്ദരിയായെന്നാണ് ആരാധകർ പറയുന്നത്.
വിവേക് മേനോൻ ആണ് ഫോട്ടോഗ്രാഫർ. സ്റ്റൈലിങ് ശബരിനാഥ്. ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിലെത്തിയ ‘മേപ്പടിയാൻ’ എന്ന ചിത്രമാണ് ആര്യയുടേതായി അവസാനമായി പുറത്തിറങ്ങിയത്.