brij-mohan-

ചണ്ഡീഗഡ്: വാഹനത്തിന് ഫാൻസി നമ്പറിനായി ലക്ഷങ്ങൾ മുടക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. എങ്കിലും വാഹനത്തിന്റെ വിലയെക്കാൾ ഉയർന്ന വിലയ്ക്ക് നമ്പർ സ്വന്തമാക്കുന്നവർ ചുരുക്കമാണ്. എന്നാൽ വാങ്ങിയ വാഹനത്തിന്റെ 20ഇരട്ടിയോളം പണം മുടക്കി തന്റെ ഹോണ്ട ആക്ടീവയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കിയിരിക്കുകയാണ് ചണ്ഡീഗഡ് സ്വദേശി ബ്രിജ് മോഹൻ.

71,000രൂപ എക്സ്ഷോറൂം വിലവരുന്ന സ്കൂട്ടറിന് CH 01 CJ 0001 എന്ന നമ്പർ ലഭിക്കുന്നതിനായി 15.44ലക്ഷം രൂപയാണ് ബ്രിജ് ചെലവാക്കിയത്. ചണ്ഡീഗഡ് രജിസ്റ്ററിംഗ് ആന്റ് ലൈസൻസിംഗ് അതോറിറ്റി ഫാൻസി നമ്പറുകൾക്കായി നടത്തിയ ഓൺലൈൻ ലേലത്തിലാണ് അദ്ദേഹം ആഗ്രഹിച്ച നമ്പർ സ്വന്തമാക്കിയത്.

താൻ ഒരു ഫാൻസി നമ്പർ സ്വന്തമാക്കുന്നത് ആദ്യമായാണെന്നും ഭാവിയിൽ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിനും ഇതേ നമ്പർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും നമ്പർ ലേലത്തിൽ വാങ്ങിയ ബ്രിജ് മോഹൻ പറഞ്ഞു.