
ലക്‌നൗ: കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനെ തുടർന്ന് ന്യൂഡൽഹിയുമായി അതിർത്തി പങ്കിടുന്ന ആറ് ജില്ലകളിലും ലക്‌നൗവിലും ജനങ്ങൾ പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കുന്നത് യു.പി സർക്കാർ നിർബന്ധമാക്കി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസസ്ഥരുടെ യോഗത്തിന് ശേഷമാണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്.
കഴിഞ്ഞ ദിവസം കൊവിഡ് കേസുകൾ കൂടുതലായി സ്ഥിരീകരിച്ച യു.പിയിലെ ഗൗതം ബുദ്ധ നഗർ, ഗാസിയാബാദ്, ലക്‌നൗ മേഖലകളിൽ നിരീക്ഷണം കർശനമാക്കാനും ആദിത്യനാഥ് നിർദ്ദേശിച്ചു.