sbi

കൊച്ചി: ആകർഷകമായ വായ്‌പാ പലിശനിരക്കിന്റെ കാലം അവസാനിക്കുന്നുവെന്ന സൂചന ശക്തമാക്കി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ മാർജിനൽ കോസ്‌റ്റ് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എം.സി.എൽ.ആർ) അടിസ്ഥാനമായുള്ള വായ്‌പകളുടെ പലിശനിരക്കുയർത്തി. ഏപ്രിൽ 15ന് പ്രാബല്യത്തിൽ വന്നവിധം 0.10 ശതമാനം വർദ്ധനയാണ് നടപ്പായത്.

ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ തിരിച്ചടവ് തുക (ഇ.എം.ഐ) കൂടാൻ ഇതിടയാക്കും. ബാങ്ക് ഒഫ് ബറോഡ ഏപ്രിൽ 12 മുതലും ആക്‌സിസ് ബാങ്ക് ഇന്നലെമുതലും പ്രാബല്യത്തിൽ വന്നവിധം എം.സി.എൽ.ആറിൽ 0.05 ശതമാനം വർദ്ധന വരുത്തിയിരുന്നു.

പുതുക്കിയ നിരക്കുകൾ

(എസ്.ബി.ഐയുടെ വിവിധ കാലാവധിയുള്ള വായ്‌പകളുടെ പഴയ പലിശനിരക്കും പുതിയ നിരക്കും)

 ഓവർനൈറ്റ് : 6.65% 6.75%

 ഒരുമാസം : 6.65% 6.75%

 മൂന്നുമാസം : 6.65% 6.75%

 ആറ് മാസം : 6.95% 7.05%

 ഒരുവർഷം : 7.00% 7.10%

 2 വർഷം : 7.20% 7.30%

 3 വർഷം : 7.30% 7.40%