തിരുവനന്തപുരം: ചലച്ചിത്ര - ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ദ്ധരുടെയും സംഘടനയായ കോൺടാക്ടിന്റെ 25-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിനയ പഠന ക്ലാസുകൾ മേയ് 6 മുതൽ 9 വരെ തിരുവനന്തപുരത്ത് നടക്കും. മലയാള സിനിമയിലെ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. പ്രവേശനം 15നും 30നും മദ്ധ്യേ പ്രായമുള്ളവർക്ക്. താത്പര്യമുള്ളവർ 24ന് മുമ്പായി അപേക്ഷിക്കണം. സൗജന്യ അപേക്ഷാഫോറത്തിന് ബന്ധപ്പെടേണ്ട നമ്പർ: 7907083442, 9349392259.