
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ഏപ്രിൽ 19 ( 1197 മേടം 6 ചൊവ്വാഴ്ച )
(പുലർച്ചെ 3 മണി 38 മിനിറ്റ് 4 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം )
അശ്വതി: സംഗീത, സാഹിത്യ സദസ്സുകളിൽ തിളങ്ങാൻ കഴിയും,വിദേശത്ത് ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം, വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വിജയം.
ഭരണി: പ്രതിസന്ധികളെ ദൈവാനുകൂല്യത്താൽ അതിജീവിക്കും, പരീക്ഷകളിൽ വിജയം, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണയുണ്ടാകും, സർക്കാർ ജീവനക്കാർക്ക് ധനലാഭം.
കാർത്തിക: കീഴ്ജീവനക്കാരുടെ സഹകരണത്താൽ ബിസിനസ്സിൽ അഭിവൃദ്ധി നേടും, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, തൊഴിൽരംഗം പുഷ്ടിപ്പെടും.
രോഹിണി: പുതിയ ധനാഗമ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ശ്രമം വിജയത്തിലെത്തും, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും, ജോലി ഭാരം കുറയും, തൊഴിൽ ലാഭം.
മകയിരം: കോടതി നടപടികളിൽ അനുകൂലവിധി പ്രതീക്ഷിക്കാം, സന്താന ഗുണം, ദേവാലയദർശന യോഗം, കടബാധ്യതകൾ ഒരു പരിധിവരെ ഒഴിവാക്കാനുള്ള അവസരം വന്നചേരും.
തിരുവാതിര: വ്യാപാര വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർ നേട്ടങ്ങൾ കൈവരിക്കും, പുതിയ ഗൃഹം വാങ്ങുന്നതിനോ, ഗൃഹം മോടി പിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം, പുതിയ കൂട്ടുകെട്ടുകൾ.
പുണർതം: ആത്മീയകാര്യങ്ങളിലും വ്രതാനുഷ്ഠാനങ്ങളിലും താൽപര്യം വർദ്ധിക്കും, വിനോദയാത്രകൾ നടത്തും, സ്ത്രീകൾ മുഖേനെ നേട്ടം, വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം നടക്കും.
പൂയം: വിമർശനങ്ങളെ ബുദ്ധിപരമായി നേരിടും, കലാസാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരം പ്രതീക്ഷിക്കാം, ആരോഗ്യനില തൃപ്തികരം, പണമിടപാട് രംഗത്ത് മേന്മകൾ ഉണ്ടാവും, അനുകൂലമായ സ്ഥലമാറ്റം.
ആയില്യം: സർക്കാരിൽ നിന്ന് ആനുകൂല്യം ലഭിക്കൽ, വീട് മോടിപിടിപ്പിക്കൽ ഇവയ്ക്ക് യോഗമുണ്ട്, കുടുംബത്തിൽ ഉണ്ടായിരുന്ന വിഷമതകൾ മാറിക്കിട്ടും, ധനവരവ് വർദ്ധിക്കും, ശിക്ഷണ നടപടികൾ ഒഴിഞ്ഞ് പോകും.
മകം: അസൂയക്കാരുടെ ഉപജാപങ്ങൾ വഴി മനഃക്ലേശമുണ്ടാകും, അവ മുൻകൂട്ടി മനസ്സിലാക്കി ജാഗ്രത പാലിക്കുക, തൊഴിൽ മേഖലയിൽ സാമ്പത്തിക ചെലവ്, ബന്ധുദോഷം, ദാമ്പത്യ സുഖക്കുറവ്, സഹോദരരുമായി കലഹം.
പൂരം: പുതിയ കൂട്ടുകെട്ടുകൾ മൂലം ദോഷം, ദുശീലങ്ങൾക്ക് വശംവദരാകും, വാക്ക് പാലിക്കാൻ കഴിയാതെ വിഷമിക്കും, അസുഖങ്ങൾ വരാം, ശത്രുക്കളിൽ നിന്നും ആപത്ത് വരാം, തൊഴിൽ രംഗത്ത് അപവാദം.
ഉത്രം: അഭിമാനം സംരക്ഷിക്കാനായി പല അടവുകളും പ്രയോഗിക്കേണ്ടി വരും, വിദേശയാത്രകൾക്ക് മാറ്റം വന്നേക്കാം, സ്ഥാനഭ്രംശം , ജോലിമാറ്റം, കുടുബസുഖം, രാത്രിയിൽ ഉള്ള യാത്രകൾ കഴിവതും ഒഴിവാക്കണം.
അത്തം: ആത്മാർഥമായി വിശ്വസിച്ചവരിൽ നിന്ന് വഞ്ചനയിലകപ്പെടാനിടയുണ്ട്, സൽകീർത്തിക്ക് കോട്ടം തട്ടും, യാത്രകളിൽ അപകട സാദ്ധ്യത, ധനനഷ്ടം, അശുഭ കർമ്മങ്ങളിൽ പങ്കെടക്കേണ്ടി വരും, വിഷാദം, മൂത്രാശയരോഗം എന്നിവയുണ്ടാവും.
ചിത്തിര: ഭക്ഷ്യ വിഷബാധ, തെറ്റിദ്ധാരണ മൂലം കലഹങ്ങൾ, പരിശ്രമങ്ങൾക്ക് തടസം നേരിടും, ഔദ്യോഗിക രംഗത്ത് ദുരിതങ്ങൾ കൂടും, ഒരുപക്ഷേ ശിക്ഷണ നടപടികൾക്ക് വിധേയനാകും, മാതാപിതാക്കളുടെ അനാരോഗ്യം മാനസികക്ലേശത്തിനു വഴിയൊരുക്കും.
ചോതി: പരിചയം ഉള്ളവരാണെങ്കിലും ആളുകളെ അന്ധമായി വിശ്വസിക്കുന്ന രീതി ഒഴിവാക്കണം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ, സഹോദര സഹായം സാമ്പത്തിക നേട്ടത്തിന് വഴിയുണ്ടാക്കും, മുടങ്ങിപ്പോയ നിർമ്മാണ പദ്ധതികൾ പുനരാരംഭിക്കാൻ അവസരം ലഭിക്കും.
വിശാഖം: തൊഴിൽമേഖലയിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കും. അതിലൂടെ അധിക ധനം കൈവരും,സാമ്പത്തിക നില മെച്ചമായിരിക്കും, വിവാഹാലോചന പുരോഗമിക്കും, കുടുബസുഖം, വളരെക്കാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ആഗ്രഹം സാധിക്കും.
അനിഴം: കാർഷിക മേഖലയിൽ നിന്ന് പുരോഗതി പ്രതീക്ഷിക്കാം, ശത്രുക്കളുടെ മേൽ വിജയം, രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത് സമാഗമം, ധനനേട്ടം, അവസരത്തിനൊത്ത് പെരുമാറാനുള്ള കഴിവു മൂലം പ്രതിസന്ധികളിൽ നിന്ന് കരകയറും.
കേട്ട: ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തും, കലഹങ്ങൾ ഒഴിഞ്ഞ് പോകും, അപ്രതീക്ഷിതമായി ധനനേട്ടം, മുടങ്ങിക്കിടന്ന ബിസിനസ്സ് പുനരാരംഭിക്കും, കരാർ ജോലിയിൽ നിന്ന് ലാഭം, വിശിഷ്ട ദേവാലയ ദർശന യോഗം.
മൂലം: ആധ്യാത്മിക കാര്യങ്ങൾക്കായി നല്ല തുക ചെലവിടും, ജോലി ലാഭം, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുബസുഖം, യാത്രയിൽ നേട്ടം, പ്രണയസാഫല്യം, ചിരകാലാഭിലാഷം പൂവണിയൽ എന്നിവയുണ്ടാവും, കടബാധ്യതകളിൽ നിന്ന് മോചനം സാധ്യമാകും.
പൂരാടം: പ്രണയം വിവാഹത്തിൽ എത്തിച്ചേരും, ഉന്നത വ്യക്തികളുടെ അംഗീകാരം ലഭിക്കും, പുതിയ വാഹനം വാങ്ങാൻ അനുകൂലമായ സമയം, വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അനുമതി ലഭിക്കും, അന്യരുടെ ഉന്നമനത്തിനായി അശ്രാന്തപരിശ്രമം ചെയ്യും, കർമ്മ രംഗത്ത് കൂടുതൽ ചുമതല ഏറ്റെടക്കേണ്ടി വരും.
ഉത്രാടം: കുടുംബാംഗങ്ങളുമൊത്ത് ഉല്ലാസയാത്ര, തീർഥാടനം, വിനോദകേന്ദ്ര സന്ദർശനം എന്നിവ എന്നിവയിലേതെങ്കിലും നടത്തണം, മനസ്സിന്റെ വിഷാദ അവസ്ഥ മാറാൻ സഹായിക്കും, സുഹൃത്തുക്കളെ സഹായിക്കും, പണച്ചെലവ് വർദ്ധിക്കും, തൊഴിൽ രംഗത്ത് കാര്യ വിജയം.
തിരുവോണം: ഏതു പ്രതിസന്ധിയേയും നേരിടാൻ കഴിയും. ആസൂത്രിതമായ സാമ്പത്തിക നിയന്ത്രണങ്ങൾ വഴി മൂലധന ലാഭമുണ്ടാക്കാൻ കഴിയും,
ജീവിത ചുറ്റുപാടിൽ സന്തോഷ പ്രദമായ സാഹചര്യങ്ങൾ വർദ്ധിക്കും, സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും, സ്ഥിരോത്സാഹം കൊണ്ട് നേട്ടമുണ്ടാകും, പ്രതിസന്ധി ഘട്ടങ്ങളിൽ ജീവിതപങ്കാളിയുടെ സമീപനം ആശ്വാസം പകരും.
അവിട്ടം: പ്രണയവാഗ്ദാനം പാലിക്കാൻ കഴിയാത്തത് കടുത്ത മനോവിഷമത്തിന് കാരണമാകും, സന്താനങ്ങൾക്ക് ദുരിതങ്ങൾ വർദ്ധിക്കും, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, അപകടസാധ്യതയുള്ള സമയം ആയതിനാൽ സാഹസിക പ്രവൃത്തികളിൽ നിന്ന് വിട്ടു നിൽക്കണം, ആശുപത്രിവാസം വേണ്ടി വരും, രഹസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
ചതയം: ന്യായം അല്ലാത്ത അഭിപ്രായ പ്രകടനങ്ങൾ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കും, സ്ത്രീകളുമായി കലഹത്തിന് നിൽക്കരുത്, തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, പൊതുജന പിന്തുണ കുറയും, കാർഷിക രംഗത്ത് നിന്ന് പ്രതികൂലാനുഭവം ഉണ്ടാകും, ഏർപ്പെടുന്ന കാര്യങ്ങളിൽ വളരെയധികം തടസ്സങ്ങളും എതിർപ്പും നേരിടേണ്ടി വരും.
പൂരുരുട്ടാതി: സംഘടനാ പ്രവർത്തനങ്ങൾക്കായി ഓടി നടക്കുകയും വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യും, സമാധാനവും സ്വസ്ഥതയും നിലനിൽക്കും, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം ലഭിക്കും, സന്താനഭാഗ്യം ലഭിക്കാത്ത ദമ്പതികൾക്ക് ചികിത്സ വഴിയും വഴിപാടു മൂലവും സന്താനഭാഗ്യത്തിന് യോഗം.
ഉത്രട്ടാതി: ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. സാഹസിക പ്രവൃത്തികളിൽ നിന്നു വിട്ടു നിൽക്കണം, ഏല്ലാ രംഗത്തു നിന്നും ഏതിർപ്പുകൾ ഉണ്ടാകും, ദാമ്പത്യ ദുരിതം, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, ലഹരി പദാർഥങ്ങളിൽ താൽപര്യം, ചിട്ടയില്ലാത്ത ദിനചര്യകൾ എന്നിവയുണ്ടാവും, അസൂയക്കാരിൽ നിന്നും അയൽക്കാരിൽ നിന്നും ശല്യമുണ്ടാകും.
രേവതി: വളരെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ അവരുടെ കാര്യസാധ്യങ്ങൾക്കായി അടുത്തു കൂടും, കടബാദ്ധ്യതകൾ കുറയും, സ്ത്രീകൾ മുഖേന നേട്ടം, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും, സർക്കാരിൽ നിന്ന് അനുകൂലമായ നടപടിയുണ്ടാകും. വിദഗ്ധ ചികിത്സ, യോഗപരിശീലനം തുടങ്ങിയവയാൽ ആരോഗ്യം നില നിർത്താൻ കഴിയും.