kk

മലയാളികൾ പ്രതീക്ഷയുടെ കാത്തിരിക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാംഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സി.ബി.ഐ 5 ദ് ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മേയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. പെരുന്നാള്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഞായറാഴ്ചയാണ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് അണിയറക്കാര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.

കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിൽ മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ് കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്.

1988ലാണ് മ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സി.ബി.ഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്നീ ചിത്രങ്ങളും പുറത്തെത്തി.