
തിരുവനന്തപുരം : നടന്‍ സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ തനിക്കു നേരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ഒമർ ലുലു. ഇനി ഒരിക്കലും രാഷ്ട്രീയത്തില്‍ വരില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. ഒന്നര വർഷം മുസ്ലിംലീഗ് കൈപ്പറമ്പ് മണ്ഡലം പ്രസിഡന്റായിരുന്നുവെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ ഒമർ ലുലു ഓർമ്മിപ്പിച്ചു. ഉള്ളിന്റെ ഉള്ളിൽ ഇഷ്ടമുള്ള പാർട്ടി മുസ്ലിംലീഗാണെന്നും ഒമർ കൂട്ടിച്ചേർത്തു. അവരാണ് കുറച്ച് കൂടി മതേതരമായ മുസ്ലിം സമുദായത്തിൽ നിന്നുള്ള പാർട്ടിയായി ഫീൽ ചെയ്തിട്ടുള്ളത് മാതാപിതാക്കള്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അതില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ പറഞ്ഞെങ്കിലും മൗദൂദി ഫാക്ടര്‍ കാരണം വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലെന്നും ഒമര്‍ ലുലു പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് യു.ഡി.എഫ് നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങളും ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ചു. മുസ്‍ലിം ലീഗിന്‍റേയും കോണ്‍ഗ്രസിന്‍റെയും കൊടി പിടിച്ചുള്ള ചിത്രങ്ങളാണ് ഒമര്‍ ലുലു പങ്കുവെച്ചത്.
ഒ.ടി.ടി പ്ലാറ്റ്‌ഫോമിനു വേണ്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'നല്ല സമയം' ആണ് ഒമര്‍ ലുലുവിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാറാണ് ചിത്രീകരണം പുരോഗമിക്കുന്ന ഒമർ ലുലുവിന്റെ മറ്റൊരു ചിത്രം.