
മാഞ്ചസ്റ്റർ: ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടകുട്ടികളിൽ ഒരാൾ മരണമടഞ്ഞു. റൊണാൾഡോയുടെ കാമുകി ജോർജിന ഫെർണാണ്ടസ് ഇരട്ടകുട്ടികളെ ഗർഭം ധരിച്ചതായി റൊണാൾഡോ മുമ്പ് അറിയിച്ചിരുന്നു. എന്നാൽ പ്രസവവേളയിൽ അതിൽ ഒരു കുഞ്ഞ് മരണമടയുകയായിരുന്നു. റൊണാൾഡോ തന്നെയാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങൾ വഴി അറിയിച്ചത്.
ആൺകുഞ്ഞ് മരിച്ചുപോയെന്നും പെൺകുട്ടിയെ മാത്രമാണ് തങ്ങൾക്ക് ജീവനോടെ ലഭിച്ചതെന്നും റൊണാൾഡോ അറിയിച്ചു. മരണമടഞ്ഞ കുഞ്ഞ് തങ്ങളുടെ മാലാഖയാണെന്നും തങ്ങൾ എന്നെന്നും അവനെ സ്നേഹിക്കുമെന്നും റൊണാൾഡോയും ജോർജിനയും ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു.