
ലണ്ടൻ: ക്രിസ്റ്റ്യാനൊ റൊണാൾഡോയുടേയും പങ്കാളി ജോർജീന റോഡ്രിഗസിന്റേയും ഇരട്ട കുട്ടികളിൽ ഒരാൾ മരണമടഞ്ഞു. ജോർജീന ഇരട്ട കുട്ടികളെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് റൊണാൾഡോ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പ്രസവ സമയത്ത് ആൺകുട്ടി മരിച്ചു പോയെന്നും പെൺകുട്ടിയെ മാത്രമാണ് തങ്ങൾക്ക് ജീവനോടെ ലഭിച്ചതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ റൊണാൾഡോ വെളിപ്പെടുത്തി. മരണമടഞ്ഞ കുട്ടിമാലാഖയാണെന്നും റൊണാൾഡോയും ജോർജീനയും പുറത്തിറക്കിയ സംയുക്ത കുറിപ്പിൽ അവർ വ്യക്തമാക്കി.