നെഹ്റുട്രോഫി സ്റ്റാർട്ടിംഗ് പോയിന്റിന് സമീപത്തെ വീട്ടിലെ ഹോം സ്റ്റേയിൽ അതിഥികളായെത്തുന്ന നാൽപ്പതോളം പേർക്ക് നിത്യേന പാചകം ചെയ്തുള്ള പരിചയം കൈമുതലാക്കി ജിജി സിബിച്ചൻ (41) ഇടംപിടിച്ചത് ഇന്ത്യൻ ബുക്ക് ഒഫ് റെക്കോർഡ്‌സാണ്. അര മണിക്കൂർ കൊണ്ട് ജിജി തയാറാക്കിയത് 157 വിഭവങ്ങളാണ്. പുട്ട്, ഇഡലി തുടങ്ങി ജ്യൂസ്, ഷേക്ക് വരെ. ഏഴ് മാസത്തെ നിരന്തര പരിശീലനത്തിനൊടുവിലാണ് ജിജി ഈ റെക്കോർഡ് സ്വന്തമാക്കിയത്. പൂർണപിന്തണയുമായി കുടുംബവും ജിജിക്കൊപ്പമുണ്ട്.
