
മെക്‌സിക്കോ: കാമുകിയ്ക്ക് പറ്റിയ അബദ്ധം കുടുക്കിയത് 200ഓളം രാജ്യങ്ങളിൽ ഇന്റർപോൾ റെഡ് നോട്ടീസ് നൽകിയിരുന്ന പിടികിട്ടാപുള്ളിയെ. കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിക്കടത്തുകാരനായ എൽ പിറ്റ് എന്നറിയപ്പെടുന്ന ബ്രയാൻ ഡൊണാസിയാനോ ഓൾഗ്വിൻ വെർഗുഡോ (39) ആണ് കൊളംബിയയിൽ അറസ്റ്റിലായത്.
കൊളംബിയയിൽ കാലി നഗരത്തിലുള്ള ആഡംബര അപ്പാർട്ട്‌മെന്റിൽ കാമുകിയുമൊത്ത് കഴിയവേയാണ് പിടിയിലായത്. നഗരത്തിൽ യേശുക്രിസ്തുവിന്റെ വലിയൊരു പ്രതിമയ്ക്ക് മുന്നിൽ നിന്ന് ചുംബിക്കുന്ന ചിത്രം കാമുകി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് പൊലീസിന് പ്രതിയെ പിടികൂടാൻ സഹായകമായത്. പൊലീസിന് കൈക്കൂലി നൽകി രക്ഷപ്പെടാനുള്ള ശ്രമങ്ങളും പാളിയതോടെ എൽ പിറ്റ് അഴിക്കുള്ളിലാവുകയായിരുന്നു.
മെക്‌സിക്കൻ ലഹരിമരുന്ന് മാഫിയാ തലവനായ എൽ ചാപ്പോ എന്നറിയപ്പെടുന്ന ജോക്വിൻ ഗുസ്‌മാന്റെ അടുത്ത അനുയായിയാണ് എൽ പിറ്റ്. ഫെബ്രുവരിയിൽ എൽ പിറ്റ് കൊളംബിയയിൽ പ്രവേശിച്ചതായി യു എസ് ഡ്രഗ് ആൻഡ് എൻഫോഴ്‌സ്‌മെന്റ് ഏജൻസി അധികാരികളെ അറിയിച്ചിരുന്നു.മെക്‌സിക്കോയിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ചെയ്യുന്ന കൊക്കൈയിനിന്റെ ഗുണനിലവാരം ചർച്ചചെയ്യുന്നതും പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ തെക്കുഭാഗത്തുള്ള മുൻ ഗറില്ല ഫാർക്ക് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുക എന്ന ചുമതലയാണ് എൽ പിറ്റിന് നൽകിയിരുന്നത്. മീറ്റിംഗിൽ പങ്കെടുത്തതിന് ശേഷം കാമുകിയെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അറസ്റ്റിലായത്.
🚨Capturado en Cali alias ‘Pitt’ integrante del cartel de Sinaloa.
— Seguridad y Justicia (@SeguridadCali) April 8, 2022
Con información de la DEA, a través del apoyo interagencial,se prendieron alarmas en nuestro país para iniciar la búsqueda del narcotraficante quien fue capturado mediante un operativo coordinado por los 2 países pic.twitter.com/D3QzmbwQGY
🚨Este sujeto habría llegado al país para coordinar reuniones con las disidencias de las Farc. Debido a los movimientos continuos en restaurantes y bares de sectores exclusivos de Cali por parte de ciudadanos mexicanos la búsqueda se concentró en la capital Del Valle. pic.twitter.com/5x2LLQLcNM
— Seguridad y Justicia (@SeguridadCali) April 8, 2022
🚨Brian Donaciano Olguín Verdugo alias ‘Pitt’, fue capturado en el edifico donde se hospedaba mediante una redada de la @PoliciaColombia, donde se le notificó la solicitud de extradición emanada por el Tribunal del Distrito Sur de California por conspiración para importar cocaína pic.twitter.com/FgoKZLPC1x
— Seguridad y Justicia (@SeguridadCali) April 8, 2022