vijay-yash

രണ്ട് ഇൻഡസ്‌ട്രികൾ തമ്മിലുള്ള പോരാട്ടത്തിനാണ് ബീസ്റ്റും കെജിഎഫും ക്ലാഷ് റിലീസായി എത്തിയതോടെ സാക്ഷ്യം വഹിച്ചത്. കൂട്ടത്തിൽ രാജ്യമൊട്ടാകെ തകർത്ത് മുന്നേറുന്നത് യാഷ് നായകനായെത്തിയ കെജിഎഫ് ചാപ്റ്റർ 2 ആണ്.

എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലും കെജിഎഫിന് ഭേദപ്പെട്ട എതിരാളിയാവാൻ ബീസ്റ്റിന് ആദ്യ ദിനങ്ങളിൽ സാധിച്ചു. വിജയ് എന്ന നടനും കെജിഎഫ് ചാപ്റ്റർ 2 എന്ന ചിത്രവും തമ്മിലാണ് ബോക്‌സോഫീസിൽ പോരടിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.

അഞ്ച് ദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബ്ബിൽ കെജിഎഫ് 2 ഇടം നേടിയിട്ടുണ്ട്. ഹിന്ദിയിൽ നിന്ന് മാത്രം ചിത്രം 200 കോടി നേടി. അനലിസ്റ്റ് രമേശ് ബാല ട്വിറ്ററിലൂടെയാണ് കണക്കുകൾ പുറത്തുവിട്ടത്.

#Kerala BO - 1st Weekend :

1. #KGFChapter2 - ₹ 28 Crs (4 Days)

2. #Beast - ₹ 9.80 Crs (5 Days)

A state where #KGF2 took everyone by surprise.. Pre-release, this was unimaginable..

— Ramesh Bala (@rameshlaus) April 19, 2022

ആന്ധ്രപ്രദേശ്/ തെലങ്കാന ഏരിയയില്‍ ആദ്യ നാലു ദിവസം കൊണ്ടു തന്നെ കെജിഎഫ് 50 കോടി നേടിയിട്ടുണ്ട്. കർണാടകയിൽ നിന്ന് 73 കോടിയും തമിഴ്നാട്ടിൽ നിന്ന് 34.5 കോടിയും ചിത്രം സ്വന്തമാക്കി.

കേരളത്തിൽ നാലു ദിവസം കൊണ്ട് 28 കോടിയാണ് കെജിഎഫ് സ്വന്തമാക്കിയത്. ആദ്യ ദിനം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡ് കെജിഎഫ് 2 സ്വന്തമാക്കിയിരുന്നു.

സമ്മിശ്ര പ്രതികരണത്തിനിടയിലും അഞ്ച് ദിവസം കൊണ്ട് 9.80 കോടി നേടാൻ ബീസ്റ്റിന് സാധിച്ചു. ഏറ്റവും വേഗത്തിൽ 100 കോടി നേടിയ തമിഴ് ചിത്രമാണ് ബീസ്റ്റെന്ന് അനലിസ്റ്റുകൾ പറയുന്നു. വരും ദിവസങ്ങളിലും വിജയുടെ സ്റ്റാർഡം ചിത്രത്തിന് കൂടുതൽ കളക്ഷൻ നേടിക്കൊടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.