joseph

കോഴിക്കോട്: മകളെ ഇനി കാണേണ്ടെന്ന് ഇതരമതസ്ഥനായ സി പി എം നേതാവിനെ വിവാഹം ചെയ്ത ജോയ്സ്നയുടെ പിതാവ് ജോസഫ്. എന്തിനാണ് മകൾ ഇത് ചെയ്തതെന്നായിരുന്നു തനിക്ക് അറിയേണ്ടിയിരുന്നത്. കോടതിയിൽവച്ച് അത് പറയാൻ അവൾ തയ്യാറായില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

'കോടതി വിധി അവർക്ക് അനുകൂലമായിരിക്കുമെന്ന് അറിയായിരുന്നു. ഒന്നേ പറയാനുള്ളൂ, കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. എന്റെ മുന്നിൽ വരാൻ അവൾ താത്പര്യം കാണിച്ചില്ല. ഇനി എനിക്ക് അവളെ കാണേണ്ട.'- ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.


ജോസഫ് നൽകിയ ഹേബിയസ് കോർപസ് ഹർജി നേരത്തെ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഷെജിനൊപ്പം പോകാനാണ് താത്പര്യമെന്ന് യുവതി അറിയിച്ചതിനെത്തുടർന്ന് കോടതി അനുവാദം നൽകുകയായിരുന്നു.