blast-at-kabul-school

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ജനങ്ങളെ ഞെട്ടിച്ച് സ്ഫോടന പരമ്പര. പടിഞ്ഞാറൻ കാബൂളിലെ ഒരു ഹൈസ്കൂളിലാണ് മൂന്ന് സ്ഫോടനങ്ങളുണ്ടായത്. നിരവധി ആളുകൾ കൊല്ലപ്പെട്ടെന്ന് അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

ഷിയ ഹസാര സമുദായത്തിൽ പെട്ടവരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഐസിസ് ഉൾപ്പടെയുള്ള സുന്നി തീവ്രവാദി സംഘടനകൾ പതിവായി ലക്ഷ്യമിടുന്ന ന്യൂനപക്ഷ സമൂഹമാണ് ഇവർ. സ്‌ഫോടനത്തിൽ ആറു പേർ കൊല്ലപ്പെട്ടെന്നും കുട്ടികളുൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റെന്നുമാണ് പ്രാഥമിക വിവരം. മരണ സംഘ്യ ഇനിയും ഉയരാനാണ് സാദ്ധ്യതയെന്ന് കാബുൾ പൊലീസ് വക്താവ് ഖാലിദ് സദ്രാൻ പറഞ്ഞു.

കാബൂളിലെ ദഷ്ത് ഇ ബർച്ചി പ്രദേശത്തുള്ള അബ്ദുൾ റഹീം ഷഹീദ് ഹൈസ്കൂളിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.