dhanashree

സഞ്‌‌ജു സാംസൺ എന്ന ക്യാപ്റ്റന്റെ കീഴിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് ഈ സീസണിൽ പുറത്തെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാമതെത്താൻ ടീമിനായി.

മത്സരത്തിൽ ഹാട്രിക് ഉൾപ്പടെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചഹലിന്റെ പ്രകടനമാണ് രാജസ്ഥാന് തുണയായത്. ജയത്തിന് പിന്നാലെ യുസ്‌വേന്ദ്ര ചഹലിനെ ഗാലറിയിൽ നിന്നുകൊണ്ട് അഭിമുഖം ചെയ്ത് ഭാര്യ ധനശ്രീ വർമയുടെ വീ‌ഡിയോ ഇപ്പോൾ വെെറലാകുകയാണ്.

രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾക്കിടെയിലെ സ്ഥിരസാന്നിദ്ധ്യമാണ് കൊറിയോഗ്രാഫർ കൂടിയായ ധനശ്രീ. അഭിമുഖത്തിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്.

‘യൂസിക്ക് സന്തോഷം, ചേച്ചിയമ്മയ്ക്ക് സന്തോഷം, ഞങ്ങൾക്കും വളരെ സന്തോഷം, എന്തൊരു ഹാട്രിക്’– എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘ഞാൻ ഇപ്പോൾ ബബിളിനു പുറത്താണ്, എന്തു തോന്നുന്നുവെന്ന ഭാര്യയുടെ ചോദ്യത്തിന് അതൊരു മികച്ച അനുഭവമായിരുന്നുവെന്ന് ചഹൽ മറുപടി നൽകി.

chahal-wife

ഹാട്രിക് നേട്ടത്തിൽ സന്തോഷിക്കുന്നോ എന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെയായിരുന്നു മറുപടി. അതെ, ആദ്യത്തെ ഹാട്രിക് ആണല്ലോയെന്ന് താരം പറഞ്ഞു.

Yuzi khush, Bhabhi khush aur hum bhi khush. Truly a “hat-trick day” 💗😁#Royalsfamily | @yuzi_chahal pic.twitter.com/swkKSiUr3E

— Rajasthan Royals (@rajasthanroyals) April 18, 2022