കെ ജി എഫും, ബീസ്റ്റും തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സിനിമകൾ ഡബ്ബ് ചെയ്തപ്പോഴുള്ള അനുഭവം വെളിപ്പെടുത്തുകയാണ് മലയാളി ഡബ്ബിംഗ് ആർട്ടിസ്റ്റുകളായ അരുണും അജിത്ത് കുമാറും.

ഡബ്ബിംഗ് എന്ന് പറയുന്നത് സ്റ്റുഡിയോയിൽ സംഭവിക്കുന്ന ഒരു കാര്യമാണ്. നമുക്ക് ഒരിക്കലും പ്രാക്ടീസ് ചെയ്ത് പോകാൻ കഴിയില്ല. ആ നടൻ പെർഫോം ചെയ്തിരിക്കുന്നതുവച്ചല്ലേ നമുക്ക് പറയാൻ പറ്റൂ. എത്ര പ്രഗല്ഭനായ ആൾ എഴുതിയാലും അവിടെ ചെയ്യുന്ന സമയത്ത് മാറ്റങ്ങൾ വരുത്തേണ്ടതായി വരാറുണ്ടെന്ന് ഇരുവരും പറയുന്നു.