black-tea

പലരുടെയും സ്വപ്നമാണ് നീളത്തിൽ നല്ല ഉള്ളോടെ വളരുന്ന തലമുടി. എന്നാൽ മുടി കൊഴിയുന്നതും പിന്നീട് വളരാതിരിക്കുന്നതും പലരെയും അലട്ടിക്കൊണ്ടിരിക്കുകയാണ്. ശരിയായ ഭക്ഷണക്രമത്തിലൂ‌ടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. കൂടാതെ മുടി തഴച്ചുവളരുന്നതിനായി നാടൻ വഴികളും പരീക്ഷിക്കാവുന്നതാണ് . എളുപ്പവും വീട്ടിൽ തന്നെ ചെയ്യാവുന്നതും ഫലപ്രദവുമായ ഒരു ഹെയർപാക്ക് നോക്കാം.

black-tea

കട്ടൻ ചായ

പ്രകൃതിദത്ത കേശസംരക്ഷണ മാർഗങ്ങളിൽ ഏറ്റവും മികച്ച ഒറ്റമൂലിയായി അറിയപ്പെടുന്ന ഒന്നാണ് കട്ടൻ ചായ. മുടിയുടെ സ്വാഭാവികമായ നിറവും തിളക്കവും വർദ്ധിപ്പിക്കുന്നതിന് കട്ടൻ ചായ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ശിരോചർമത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്ന പ്രതിവിധിയാണ് കട്ടൻ ചായ.

hibiscus

ചെമ്പരത്തി

മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ല മികച്ച ഔഷധമാണ് ചെമ്പരത്തി. വിറ്റാമിൻ സി, അമിനോ ആസിഡുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ ചെമ്പരത്തി മുടി കൊഴിച്ചിലും അകാലനരയും മാറ്റി മുടിയുടെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

curry-leaves

കറിവേപ്പില

ബീറ്റാ കരോട്ടിൻ, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ കറിവേപ്പില മുടികൊഴിച്ചിൽ തടയുന്നതിന് വളരെയധികം ഫലപ്രദമാണ്. മുടി വേരുകളെ ശക്തിപ്പെടുത്തുന്നതിനൊപ്പം നര മാറ്റി മുടിയുടെ പഴയ നിറം തിരികെക്കൊണ്ടുവരാനും കറിവേപ്പില സഹായിക്കുന്നു.

hair-pack

ഹെയർപാക്ക് തയാറാക്കുന്ന വിധം

കുറച്ച് വെള്ലത്തിൽ ചായപ്പൊടിയിട്ട് നല്ല കടുപ്പത്തിൽ കട്ടൻ ചായയുണ്ടാക്കുക. ശേഷം ഒരു പിടി വീതം നന്നായി കഴുകി വൃത്തിയാക്കിയ കറിവേപ്പിലയും ചെമ്പരത്തിയിലയും കട്ടൻ ചായ ചേർത്ത് അരച്ചെടുത്ത് മുടിയിൽ പുരട്ടാൻ പറ്റിയ മിശ്രിതമാക്കി മാറ്റുക. ഇത് ശിരോചർമം മുതൽ മുടിയുടെ തുമ്പ് വരെ തേച്ച് പിടിപ്പിക്കുക. 20മിനിറ്റിന് ശേഷം കഴുകി കളയുക. മുടി കരുത്തോടെ തഴച്ച് വളരാനും നര മാറ്റാനും ഈ ഹെയർപാക്ക് നല്ലതാണ്. ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മുടികൊഴിച്ചിൽ കുറഞ്ഞു തുടങ്ങും.