
നടി സാനിയ ഇയ്യപ്പന്റെ പിറന്നാൾ ആഘോഷമാക്കി കൂട്ടുകാർ. താരത്തിന്റെ ഇരുപതാം പിറന്നാൾ ദിനത്തിൽ കൂട്ടുകാർ പങ്കുവച്ച ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്.
നടിയ്ക്കായി കൂട്ടുകാരെല്ലാം ചേർന്ന് സർപ്രെെസ് പാർട്ടി ഒരുക്കുകയായിരുന്നു. ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലേയ്ക്ക് ചുവടുവച്ച സാനിയ ടെലിവിഷൻ പരിപാടികളിലൂടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്.
മോഹൻലാലിനൊപ്പം ലൂസിഫറിലും മമ്മൂട്ടിയ്‌ക്കൊപ്പം പ്രീസ്റ്റിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ദുൽഖർ സൽമാന്റെ ‘സല്യൂട്ട്’ ആണ് സാനിയ ഇയ്യപ്പന്റെതായി ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.